"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒക്ടോബർ 21 വരെ മഴയ്ക്ക് സാധ്യത | Kerala rain alert   •  പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി. വീടിന്റെ ഭിത്തിയിൽ സമൻസ് പതിച്ചു. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കാൻ നീക്കം. നടപടി അന്യായമെന്ന് വി. ശിവൻകുട്ടി   •  മിഷൻ മദർ മേരി – 2026 മരിയൻ അഖണ്ഡ ജപമാല തീർത്ഥാടന പോസ്റ്റർ പ്രകാശനം ചെയ്തു   •  നിയമവിരുദ്ധ ഒത്തുചേരലുകൾക്കെതിരെ കുവൈത്തിൽ കർശന പരിശോധന; പ്രവാസികൾക്ക് ജാഗ്രതാ നിർദേശം   •  പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം   •  

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍.

 സമന്‍സുമായെത്തിയ ഉദ്യോഗസ്ഥര്‍ വീടിന്റെ ഭിത്തിയില്‍ സമന്‍സ് പതിച്ചു. വെള്ളിയാഴ്ച ഹാജരകാനാണ് നിര്‍ദേശം.

 ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയപ്പോള്‍ പിണറായി വിജയന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് പതിച്ചത് അന്യായമാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വെള്ളിയാഴ്ച ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ലെന്നാണ് വിവരം.

 നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇഡിക്ക് മറുപടി നല്‍കാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ നീക്കങ്ങളും ഇഡിയെ അറിയിച്ചേക്കും .

കേസില്‍ പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സമന്‍സ് ലഭിച്ചത്.

 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിലെത്താനാണ് പിണറായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എലുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത പുതിയ ഇസിഐആര്‍ പ്രകാരമാണ് മുന്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്നത്.

ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് സ്‌പെ്ഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തുമെന്നാണ് വിവരം

Get more updates from Pudukad News on Google