കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒക്ടോബർ 21 വരെ മഴയ്ക്ക് സാധ്യത | Kerala rain alert

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് (Kerala rain alert). ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലവിലുള്ളത്.
മഴ ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ജലാശയങ്ങളുടെ സമീപത്തും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തുടരുന്നതാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ ഒക്ടോബർ 21 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
ഒക്ടോബർ 18: മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബർ 19: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ്
ഒക്ടോബർ 20: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
മഴ മുന്നറിയിപ്പുകൾ പരിഗണിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു താഴെയും നിൽക്കുന്നത് ഒഴിവാക്കുകയും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പിന്തുടരുകയും വേണം.
Story Summary:
The Kerala weather alert has been revised, with orange alerts issued for Thiruvananthapuram, Kannur, Ernakulam, Wayanad, Kozhikode and Malappuram, while the remaining districts are under yellow alerts. The India Meteorological Department has warned of heavy rain and thunderstorms in several districts, with rainfall likely to continue until October 21.






