"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒക്ടോബർ 21 വരെ മഴയ്ക്ക് സാധ്യത | Kerala rain alert   •  പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി. വീടിന്റെ ഭിത്തിയിൽ സമൻസ് പതിച്ചു. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കാൻ നീക്കം. നടപടി അന്യായമെന്ന് വി. ശിവൻകുട്ടി   •  മിഷൻ മദർ മേരി – 2026 മരിയൻ അഖണ്ഡ ജപമാല തീർത്ഥാടന പോസ്റ്റർ പ്രകാശനം ചെയ്തു   •  നിയമവിരുദ്ധ ഒത്തുചേരലുകൾക്കെതിരെ കുവൈത്തിൽ കർശന പരിശോധന; പ്രവാസികൾക്ക് ജാഗ്രതാ നിർദേശം   •  പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം   •  

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് ഒന്നരക്കോടിയിലധികം രൂപ

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് ഒരു കോടി 35 ലക്ഷത്തി പതിനാലായിരം രൂപ.

കോട്ടൂളി സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്.

മുംബൈയിൽ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജനെയാണ് തട്ടിപ്പ് സംഘം വിളിച്ചത്.

മൂന്ന് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായത്. സംഭവത്തിൽ കോഴിക്കോട് സൈബർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ പേരിൽ വ്യാജ സിം കാർഡ് എടുത്തെന്നും ബാങ്ക് അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

തുടർന്ന് ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണെന്നും അക്കൗണ്ടിലെ പണം ആർബിഐയുടെ പരിശോധനയ്ക്കായി നൽകിയാൽ പലിശ സഹിതം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 1,35,00,000 രൂപയിലധികമാണ് സംഘത്തിന് അയച്ചു നൽകിയത്.സംശയം തോന്നി കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇവർ അറിയുന്നത്.

സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Get more updates from Pudukad News on Google