"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പൂനെ: ഡ്യൂട്ടി സമയത്ത് അമിതമായി മദ്യപിച്ച് പോസ്റ്റ്‌മോർട്ടം മുറിയിൽ ബോധരഹിതനായി കിടന്ന സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ.

പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സർക്കാർ ആശുപത്രിയായ യശ്വന്ത്‌റാവു ചവാൻ മെമ്മോറിയൽ (വൈ.സി.എം) ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. വൈഭവ് മാസ്കെയെയാണ് കോർപ്പറേഷൻ അധികൃതർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

പോസ്റ്റ്‌മോർട്ടം വിഭാഗത്തിനുള്ളിൽ മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിവെച്ച നിലയിലും, ഡോക്ടർ കട്ടിലിൽ ബോധമില്ലാതെ കിടന്നുറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ ആശുപത്രി സൂപ്രണ്ടും മുൻസിപ്പൽ അധികൃതരും നടത്തിയ അടിയന്തര പ്രാഥമിക അന്വേഷണത്തിലാണ് ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും ആശുപത്രിയുടെ സുപ്രധാന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനും ഗുരുതരമായ കൃത്യവിലോപത്തിനുമാണ് ഇയാൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

മദ്യപാനത്തിന് പുറമെ, പാവപ്പെട്ട കുടുംബത്തിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന അതീവ ഗുരുതരമായ ആരോപണവും ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ഉയർന്നിട്ടുണ്ട്. ഒക്ടോബർ മൂന്നിന് മരണപ്പെട്ട ഒരു നിർമ്മാണത്തൊഴിലാളിയുടെ മൃതദേഹം വിട്ടുനൽകാൻ ഡോക്ടറും സഹായികളും ചേർന്ന് പണം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.

മൃതദേഹം വിട്ടുകിട്ടുന്നതിനായി മരണ സർട്ടിഫിക്കറ്റും മറ്റ് ഔദ്യോഗിക രേഖകളും നൽകാൻ കുടുംബം ഡോക്ടറുടെ ഓഫീസിലെത്തിയപ്പോൾ ഇയാൾ പൂർണ്ണമായും മദ്യലഹരിയിലായിരുന്നു. തുടർന്ന് രേഖകൾ നൽകാൻ വിസമ്മതിക്കുകയും പണം നൽകിയാൽ മാത്രമേ നടപടികൾ പൂർത്തിയാക്കൂ എന്ന് ജീവനക്കാർ ശഠിക്കുകയും ചെയ്തതോടെയാണ് കുടുംബാംഗങ്ങൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്.

യശ്വന്ത്‌റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം ഗുരുതര വീഴ്ചകൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. അടുത്തിടെ ഇതേ ആശുപത്രിയുടെ അശ്രദ്ധ മൂലം ഓടിക്കൊണ്ടിരുന്ന ആംബുലൻസിന്റെ പിൻവാതിൽ തുറന്ന് രോഗി സ്ട്രെക്ച്ചറോടെ തിരക്കേറിയ റോഡിലേക്ക് തെറിച്ചുവീണ സംഭവം വലിയ വിവാദങ്ങൾക്കും ജനരോഷത്തിനും ഇടയാക്കിയിരുന്നു.

തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ ആശുപത്രിക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

Get more updates from Pudukad News on Google