"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thrissur Pooram sabotage case

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട കേസ് മൂന്നര വർഷം പിന്നിട്ടിട്ടും തുടർനടപടികളില്ലാതെ അനിശ്ചിതത്വത്തിൽ. സംഭവത്തിൽ ഏഴുപേരെ പ്രതിചേർത്ത പ്രത്യേക അന്വേഷണ സംഘം ആറുമാസം മുമ്പ് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് (Thrissur Pooram sabotage case). അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെയോ കോടതിയുടെയോ പരിഗണനയിൽ എത്തിയിട്ടില്ലെന്നും വിവരമുണ്ട്.

തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികൾക്കാണ് പൂരം അട്ടിമറിയിൽ പ്രധാന പങ്കുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്. പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, രാഷ്ട്രീയവും പ്രാദേശികവുമായ സമ്മർദങ്ങളെ തുടർന്ന് അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ വൈകുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. റിപ്പോർട്ടിൽ നടപടി സ്വീകരിക്കുന്നതിന് പകരം തുടരന്വേഷണത്തിന് നീക്കം നടക്കുന്നതായും സൂചനയുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടികൾ എപ്പോൾ ഉണ്ടാകുമെന്നതിലാണ് ഇനി ശ്രദ്ധ. കേസ് നീണ്ടുപോകുന്നത് അന്വേഷണത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.

Summary: The Thrissur Pooram sabotage case remains unresolved more than three years after the incident, despite a Special Investigation Team reportedly naming seven accused. The report, submitted to the Crime Branch chief six months ago, has allegedly seen no further action, raising questions about the next steps in the investigation.

Get more updates from Pudukad News on Google