"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒക്ടോബർ 21 വരെ മഴയ്ക്ക് സാധ്യത | Kerala rain alert   •  പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി. വീടിന്റെ ഭിത്തിയിൽ സമൻസ് പതിച്ചു. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കാൻ നീക്കം. നടപടി അന്യായമെന്ന് വി. ശിവൻകുട്ടി   •  മിഷൻ മദർ മേരി – 2026 മരിയൻ അഖണ്ഡ ജപമാല തീർത്ഥാടന പോസ്റ്റർ പ്രകാശനം ചെയ്തു   •  നിയമവിരുദ്ധ ഒത്തുചേരലുകൾക്കെതിരെ കുവൈത്തിൽ കർശന പരിശോധന; പ്രവാസികൾക്ക് ജാഗ്രതാ നിർദേശം   •  പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം   •  

മിഷൻ മദർ മേരി – 2026 മരിയൻ അഖണ്ഡ ജപമാല തീർത്ഥാടന പോസ്റ്റർ പ്രകാശനം ചെയ്തു

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുവൈറ്റ്: ഹോളി ഫാമിലി കോ കത്തീഡ്രലിൽ വച്ച് നടന്ന ചടങ്ങിൽ മരിയൻ അഖണ്ഡ ജപമാല തീർത്ഥാടനത്തിൻ്റെ പോസ്റ്റർ പ്രകാശനം നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി എച്ച് ഇ ബിഷപ്പ് ആൾദോ ബെറാർഡി ഒ എസ് എസ്.ടി നിർവ്വഹിച്ചു.

2026 ഒക്ടോബർ മാസത്തിൽ 23 വെള്ളിയാഴ്ച കാലത്ത് 7 മണിക്ക് കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രലിൽ നിന്ന് വി കുർബാനയോടു കൂടി  ആരംഭിക്കുന്ന വിശ്വാസികളുടെ തീർത്ഥാടനം അഹമ്മദി  അറേബ്യൻ മാതാവിൻ്റെ മൈനർ ബസിലിക്കയിൽ 4 മണിക്ക് നടക്കുന്ന ദിവ്യ കാരുണ്യ ആരാധനയോടു കൂടി സമാപിക്കും.

Untitled

ലോക സമാധാനത്തിനും, സുവിശേഷ വത്‌കരണത്തിനും വേണ്ടി പ്രാർത്ഥന നിയോഗം സമർപ്പിച്ചാണ് പരിശുദ്ധ കന്യക മാതാവിൻ്റെ  ജപമാല മാസത്തിൽ മരിയൻ അഖണ്ഡ ജപമാല തീർഥാടനം സംഘടിപ്പിക്കുന്നത്. മരിയൻ അഖണ്ഡ ജപമാല തീർത്ഥാടനത്തിൽ വിവിധ ആരാധന റീത്തുകളിലെ വൈദികർ സന്ദേശങ്ങൾ നൽകും.

2023 ൽ ബിഷപ്പ് ആൾദോയുടെ ആശീർവാദത്തോടെ കുവൈറ്റിൽ ആരംഭിച്ച കാത്തലിക് മിഷൻ  ഏഴ് രാജ്യങ്ങളിൽ  പ്രവർത്തിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിലൂടെ യേശു ക്രിസ്തുവിലേക്ക്  എന്ന് ലക്ഷ്യത്തെ മുൻനിർത്തിയാണ് മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്. 

Untitled

ചടങ്ങിൽ മിഷൻ ഗ്ലോബൽ  കോ-ഓർഡിനേറ്റർ, ബാബു ഫ്രാൻസീസ്, സെക്രട്ടറി  പ്രിൻസ് കൊല്ലപ്പിള്ളിൽ, കോർ കമ്മിറ്റി അംഗങ്ങളായ മരിയ ലോറൻസ്,ജോഷി കുര്യൻ,ഷെൽജി ജെയ്ക്കബ്ബ്, ടിറ്റോ ജോസഫ്, മാത്യു കെ എം, ദിൻകർ അബ്രഹാം, ജീനോ ആൻ്റണി, ഷീബ ജോബി, സുമ ലോറൻസ് , സോണിയ ദിൻകർ, കാഞ്ചന മരിയ, ആശ പ്രിൻസ് , ബിട്ടു അബ്രഹാം, ഷെറി വർഗ്ഗീസ്എന്നിവരും പങ്കെടുത്തു. 

Get more updates from Pudukad News on Google