"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
കേളി ‘പ്രതീക്ഷ’ പുരസ്‌കാരം; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു   •  തൃശ്ശൂരിലെ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം, പ്രതി ബെം​ഗളൂരുവിൽ പിടിയിൽ; കാപ്പാ ഉൾപ്പെടെ 25-ഓളം ക്രിമിനൽക്കേസുകൾ. അറസ്റ്റിലായത് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി   •  വിമൻസ് സോഫ്റ്റ്‌ബോൾ ഏഷ്യ കപ്പിൽ പങ്കെടുത്ത് തിരികെ എത്തിയ ഇന്ത്യൻ ടീം അംഗം ശ്രീപാർവ്വതി കെ. അനീഷിന് സ്വീകരണം നൽകി   •  ടെഹ്റാനിൽ പെസെഷ്കിയൻ – ലാവ്‌റോവ് ചർച്ച: “അമേരിക്കൻ നയങ്ങളും സൈനിക സാന്നിധ്യവുമാണ് പ്രാദേശിക തർക്കങ്ങൾ ഉണ്ടാക്കുന്നത്; പരിഹാരം ചർച്ചകൾ, വിദേശ ഇടപെടലുകളല്ലാ”   •  ഡൽഹിയിൽ പ്രഭാതങ്ങളിൽ വായുമലിനീകരണം അതീവ രൂക്ഷം; എക്യൂഐ 200 കടന്ന് കുതിക്കുന്നു, വായുനിലവാരം തകരാൻ കാരണം ‘ടെമ്പറേച്ചർ ഇൻവേർഷൻ’ എന്ന് വിലയിരുത്തൽ   •  

ചെന്നൈയിൽ കനത്ത മഴ: വടക്കൻ ചെന്നൈയിൽ വെള്ളക്കെട്ട്, NDRF സംഘം സ്ഥലത്തെത്തി, പാരിസിൽ 36 സെൻ്റീമീറ്റർ മഴ രേഖപ്പെടുത്തി | Heavy Rainfall

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Heavy Rainfall

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചെന്നൈ: തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലുടനീളം കനത്ത മഴയാണ് പെയ്തിറങ്ങിയത്. പ്രത്യേകിച്ചും വടക്കൻ ചെന്നൈയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. പാരിസിൽ 36 സെൻ്റീമീറ്ററും കത്തിവാക്കത്ത് 34.4 സെൻ്റീമീറ്ററും മീനംബാക്കത്ത് 29 സെൻ്റീമീറ്ററും മഴ രേഖപ്പെടുത്തി.(Heavy Rainfall Batters Chennai Parrys Records 36 cm Rain)

ചെന്നൈ സെൻട്രൽ (27 സെ.മീ), സാത്തൻകാട് (26 സെ.മീ), തിരുവോട്ടിയൂർ (22 സെ.മീ), എണ്ണൂർ (21 സെ.മീ) എന്നിവിടങ്ങളിലും റെക്കോർഡ് മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവള്ളൂർ ജില്ലയിലെ മേപ്പേടിലും കാർഗിൽ നഗറിലും അതിതീവ്ര മഴയാണ് അനുഭവപ്പെട്ടത്.

കനത്ത മഴയെ തുടർന്ന് നഗരത്തിലെ 10 സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. തിരുവോട്ടിയൂർ, സന്തോഷപുരം തുടങ്ങിയ ഇടങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ സേനയെത്തി തടസ്സങ്ങൾ നീക്കി. ടി. നഗർ ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ ഇലക്ട്രിക് ബോക്സുകളിൽ ചോർച്ചയുണ്ടായി നിസ്സാര തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഉടനടി നിയന്ത്രണവിധേയമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അരക്കോണത്ത് നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന സംഘം ചെന്നൈയിലെത്തിയിട്ടുണ്ട്. തടസ്സങ്ങളുണ്ടെങ്കിലും നഗരത്തിലെ സബ്‌വേകൾ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. സഹായങ്ങൾക്കായി പൊതുജനങ്ങൾക്ക് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ 1913 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Story Summary 

Chennai recorded exceptionally heavy rainfall over the past 24 hours as the northeast monsoon intensified, with Parrys receiving 36 cm and Kathivakkam 34.4 cm. Despite waterlogging in low-lying areas, subways remained operational, while NDRF teams and fire personnel cleared fallen trees and managed emergency responses.

Get more updates from Pudukad News on Google