
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതി ഇന്ന് മുതൽ അന്തിമവാദം കേൾക്കും. ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് വേണ്ടിയോ കേന്ദ്ര സർക്കാരിന് വേണ്ടിയോ അഭിഭാഷകർ ഹാജരായിരുന്നില്ല. ഇതിനെത്തുടർന്ന് അന്ന് കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷനാണെന്ന് പറയുമ്പോഴും കേന്ദ്രം ഈ കേസിനെ ഗൗരവമായി കാണുന്നില്ലെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരിഹസിച്ചിരുന്നു. കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.
The post മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്; ഡൽഹി ഹൈക്കോടതിയിൽ അന്തിമവാദം ഇന്ന് മുതൽ appeared first on Express Kerala.




