"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
കേളി ‘പ്രതീക്ഷ’ പുരസ്‌കാരം; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു   •  തൃശ്ശൂരിലെ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം, പ്രതി ബെം​ഗളൂരുവിൽ പിടിയിൽ; കാപ്പാ ഉൾപ്പെടെ 25-ഓളം ക്രിമിനൽക്കേസുകൾ. അറസ്റ്റിലായത് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി   •  വിമൻസ് സോഫ്റ്റ്‌ബോൾ ഏഷ്യ കപ്പിൽ പങ്കെടുത്ത് തിരികെ എത്തിയ ഇന്ത്യൻ ടീം അംഗം ശ്രീപാർവ്വതി കെ. അനീഷിന് സ്വീകരണം നൽകി   •  ടെഹ്റാനിൽ പെസെഷ്കിയൻ – ലാവ്‌റോവ് ചർച്ച: “അമേരിക്കൻ നയങ്ങളും സൈനിക സാന്നിധ്യവുമാണ് പ്രാദേശിക തർക്കങ്ങൾ ഉണ്ടാക്കുന്നത്; പരിഹാരം ചർച്ചകൾ, വിദേശ ഇടപെടലുകളല്ലാ”   •  ഡൽഹിയിൽ പ്രഭാതങ്ങളിൽ വായുമലിനീകരണം അതീവ രൂക്ഷം; എക്യൂഐ 200 കടന്ന് കുതിക്കുന്നു, വായുനിലവാരം തകരാൻ കാരണം ‘ടെമ്പറേച്ചർ ഇൻവേർഷൻ’ എന്ന് വിലയിരുത്തൽ   •  

ഫ്രാൻസിൽ രൂക്ഷമായ ജീവിതച്ചെലവ് വർദ്ധനവിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ ചരിത്രപ്രസിദ്ധമായ ലിമോഷ് ടൗൺ ഹാൾ തീവെച്ച് നശിപ്പിച്ച് അക്രമികൾ: ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ഒന്നര നൂറ്റാണ്ട് പഴക്കമുള്ള അപൂർവ്വ പൈതൃക കെട്ടിടം പൂർണ്ണമായും കത്തിനശിച്ചതായി റിപ്പോർട്ട്

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പാരീസ്: ഫ്രാന്‍സില്‍ ജീവിതച്ചെലവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടയില്‍ ചരിത്രപ്രസിദ്ധമായ ലിമോഷ് ടൗണ്‍ ഹാള്‍ തീപിടിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു. 

ലോകമഹായുദ്ധങ്ങളെ അതിജീവിച്ച 1873-ല്‍ നിര്‍മ്മാണം ആരംഭിച്ച് 1883-ല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രശസ്തമായ പൈതൃക കെട്ടിടമാണ് പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ശക്തമായ സംഘര്‍ഷത്തിനിടയില്‍ തകര്‍ന്നടിഞ്ഞത്.


സംഘര്‍ഷത്തിനിടയില്‍ ടൗണ്‍ ഹാളിന് തീപിടിച്ചതിനെത്തുടര്‍ന്ന് കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി പ്രാദേശിക ഭരണകൂടത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


ചരിത്രപരമായ പൈതൃകത്തിന് ഏറ്റ കനത്ത ആഘാതത്തെ ഒരു ദുരന്തമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് അക്രമികളുടെ ബോധപൂര്‍വ്വമായ പ്രവൃത്തിയാണെന്നും അപലപിച്ചു. 

ടൗണ്‍ ഹാളിന് പുറത്ത് പ്രതിഷേധക്കാര്‍ ഒരു പോലീസ് വാഹനം കത്തിച്ചതിന് ശേഷം കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്തുകയറി തീയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശനിയാഴ്ച വൈകിയ വേളയിലാണ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചത്.

 

Get more updates from Pudukad News on Google