"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് കോഴിക്കോട് തുടക്കം; ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി, സമാപനത്തിന് ആഭ്യന്തര മന്ത്രി | Kerala State School Sports Meet

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thiruvananthapuram Zoo

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് കോഴിക്കോട് തുടക്കമാകും. ഏഴു ദിവസം നീളുന്ന മേള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 31ന് നടക്കുന്ന സമാപനച്ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും (Kerala State School Sports Meet). വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന സംഘാടകസമിതി അവലോകന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബർ 25ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. തുടർന്ന് നഗരപ്രദക്ഷിണത്തിനും മാർച്ച് പാസ്റ്റിനും ശേഷം ഇവ പ്രധാന വേദിയായ എൻഐടിയിലെത്തും. തുടർന്നായിരിക്കും ഉദ്ഘാടനച്ചടങ്ങ്.

വേദിമാറ്റം വിവാദത്തിൽ

കണ്ണൂരിൽ നടത്താൻ നേരത്തേ തീരുമാനിച്ചിരുന്ന കായികമേള പിന്നീട് കോഴിക്കോട്ടേക്ക് മാറ്റിയത് വിവാദമായിരുന്നു. കഴിഞ്ഞ വർഷത്തെ മേളയുടെ സമാപനച്ചടങ്ങിൽ 2026ലെ വേദി കണ്ണൂരായിരിക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ഭാഗമായി പതാക ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

എന്നാൽ അധികാരമേറ്റ യു.ഡി.എഫ് സർക്കാർ മേള കോഴിക്കോട്ട് നടത്താൻ തീരുമാനിച്ചതോടെ കണ്ണൂരിൽ നിരാശയുണ്ടായി. കൂടുതൽ സൗകര്യങ്ങളും ഒളിമ്പിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള സംവിധാനങ്ങളും കോഴിക്കോട് ലഭ്യമാണെന്നാണ് കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ വിശദീകരണം. അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്.

Summary: The Kerala State School Sports Meet will be held in Kozhikode from October 25 to 31, with Chief Minister V.D. Satheesan inaugurating the event. Home Minister Ramesh Chennithala is expected to attend the closing ceremony as chief guest, amid controversy over shifting the venue from Kannur to Kozhikode.

Get more updates from Pudukad News on Google