"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ് | Delhi Police Crime Branch Transfer   •  കിഫ്‌ബിയുടെ കടമെടുപ്പ് സർക്കാരിനെ ബാധിക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും: ധനവകുപ്പ് എതിർപ്പ് അറിയിച്ചതായി രേഖകൾ | KIIFB Borrowings   •  ടൈഗർ ഷ്രോഫ് വെടിവെപ്പ് കേസ്: കോട്ടയിൽ നിന്ന് മുംബൈയിലേക്ക് പ്രതികളെ എത്തിച്ച് പോലീസ്; സാഹസിക നീക്കം | Tiger Shroff Firing Case   •  ചൈനയിൽ 12-ാം നിലയിലെ ഗ്രില്ലിൽ 3 വയസുകാരിയുടെ തല കുടുങ്ങി: അത്ഭുതകരമായി രക്ഷപ്പെടുത്തി അയൽവാസികളും സുരക്ഷാ ജീവനക്കാരും | China Toddler Rescued   •  പ്രവാസികൾക്കും പ്രവാസം മതിയാക്കിയവർക്കും വേണ്ടി പുതിയ കൂട്ടായ്മ നിലവിൽ വന്നു; “റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി” ആസ്ഥാനം സുൽത്താൻ ബത്തേരി   •  

‘ഇവരുടെ വോട്ട്’ എണ്ണിയാൽ ജയിൽശിക്ഷ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ട്രംപിന്റെ മുന്നറിയിപ്പ്

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കലിഫോർണിയ: പൗരന്മാരല്ലാത്തവർ രേഖപ്പെടുത്തിയ വോട്ടുകൾ ബോധപൂർവം എണ്ണുന്ന കലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ദീർഘകാലം ജയിൽശിക്ഷ ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണുന്നത് ഫെഡറൽ കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് (ഡി.ഒ.ജെ.) ലൊസാഞ്ചലസ് കൗണ്ടി അധികൃതർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. കലിഫോർണിയയിലെ വോട്ടർ പട്ടികയിലുള്ള പൗരന്മാരല്ലാത്ത 20,000ത്തിലധികം പേരുടെ വിവരങ്ങൾ പരിശോധിക്കാൻ അധികൃതർ തയാറാകാത്തതിനെത്തുടർന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സംസ്ഥാനത്തിനെതിരെ കേസും ഫയൽ ചെയ്തിട്ടുണ്ട്.

എന്നാൽ, തിരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമാക്കുന്നതിനാണ് തന്റെ ഓഫിസ് ശ്രമിക്കുന്നതെന്ന് ലൊസാഞ്ചലസ് കൗണ്ടി റജിസ്ട്രാർ-റെക്കോർഡർ ഡീൻ ലോഗൻ വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ അവകാശവാദങ്ങൾ കോടതിയിൽത്തന്നെ തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get more updates from Pudukad News on Google