"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു; യുകെയിൽ എത്തിയത് കഴിഞ്ഞ മാസം

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

യുകെയിൽ നഴ്സിങ് പഠനത്തിനെത്തിയ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ സീഡ്ഫാം നന്ദനത്തിൽ ജിനു പി., ധന്യ എൻ.ആർ. ദമ്പതികളുടെ മകൾ നന്ദന ജിനു (19) ആണ് മരിച്ചത്. നഴ്സിങ് പഠനത്തിനായി കഴിഞ്ഞ മാസം യുകെയിലെത്തിയ നന്ദനയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം മുറിയിൽ വിശ്രമിക്കാനായി പോയ നന്ദന കിടക്കയിൽനിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.കൊല്ലം റൂറൽ എസ്.പി. ഓഫിസിൽ എസ്.ഐ.യായി ജോലി ചെയ്യുന്ന ജിനു പി.യുടെയും ധന്യ എൻ.ആറിന്റെയും മകളാണ് നന്ദന.

നഴ്സിങ് പഠനത്തിനായി സെപ്റ്റംബർ 21നാണ് നന്ദന യുകെയിലെത്തിയത്. ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നഴ്സിങ് പഠനത്തിന് പ്രവേശനം ലഭിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് സമീപത്തായിരുന്നു താമസം. കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ പ്ലസ് ടു പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ശേഷമായിരുന്നു വിദേശത്തേക്കുള്ള യാത്ര.

നന്ദനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർവകലാശാല അധികൃതരുടെയും യുക്മ ഉൾപ്പെടെയുള്ള പ്രാദേശിക മലയാളി സംഘടനകളുടെയും സഹകരണത്തോടെ പുരോഗമിക്കുകയാണ്.ഗോപികയാണ് നന്ദനയുടെ ഏക സഹോദരി. അരുൺ സഹോദരീഭർത്താവാണ്. നന്ദനയുടെ പിതൃസഹോദരിയുടെ മകളും കുടുംബവും യുകെയിലുണ്ട്.

Get more updates from Pudukad News on Google