ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; ബൾഗേറിയയിൽ അടിയന്തര ലാൻഡിങ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

സോഫിയ: ബോംബ് ഭീഷണിയെത്തുടർന്ന് ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി.
ടെൽ അവീവിൽനിന്ന് വിയന്നയിലേക്ക് പുറപ്പെട്ട ഓസ്ട്രിയൻ എയർലൈൻസ് വിമാനമാണ് ബൾഗേറിയയിൽ ലാൻഡ് ചെയ്തത്.
വിമാനത്തിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ആറ് ജീവനക്കാരും 51 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഈ വിമാനം റൊമാനിയുടെ അതിർത്തിയിൽ എത്തിയപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്.
തുടർന്ന് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കാൻ അധികൃതർ അനുമതി നൽകി.
തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി ബൾഗേറിയൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം വിമാനത്തിന് അകമ്പടിയായി അയച്ചിരുന്നു.
Get more updates from Pudukad News on Google






