‘ഇവരുടെ വോട്ട്’ എണ്ണിയാൽ ജയിൽശിക്ഷ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ട്രംപിന്റെ മുന്നറിയിപ്പ്

Current: മലയാളം

കലിഫോർണിയ: പൗരന്മാരല്ലാത്തവർ രേഖപ്പെടുത്തിയ വോട്ടുകൾ ബോധപൂർവം എണ്ണുന്ന കലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ദീർഘകാലം ജയിൽശിക്ഷ ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണുന്നത് ഫെഡറൽ കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് (ഡി.ഒ.ജെ.) ലൊസാഞ്ചലസ് കൗണ്ടി അധികൃതർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. കലിഫോർണിയയിലെ വോട്ടർ പട്ടികയിലുള്ള പൗരന്മാരല്ലാത്ത 20,000ത്തിലധികം പേരുടെ വിവരങ്ങൾ പരിശോധിക്കാൻ അധികൃതർ തയാറാകാത്തതിനെത്തുടർന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സംസ്ഥാനത്തിനെതിരെ കേസും ഫയൽ ചെയ്തിട്ടുണ്ട്.
എന്നാൽ, തിരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമാക്കുന്നതിനാണ് തന്റെ ഓഫിസ് ശ്രമിക്കുന്നതെന്ന് ലൊസാഞ്ചലസ് കൗണ്ടി റജിസ്ട്രാർ-റെക്കോർഡർ ഡീൻ ലോഗൻ വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ അവകാശവാദങ്ങൾ കോടതിയിൽത്തന്നെ തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.






