"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

കോവളത്ത് സ്പായുടെ മറവിൽ 16 കാരിയെ പീഡിപ്പിച്ച കേസ്: കുട്ടിയുടെ രണ്ടാനമ്മയും ഭർത്താവും അറസ്റ്റിൽ | Kovalam Spa Case

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kovalam Spa Case

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കോവളത്ത് സ്പായുടെ മറവിൽ 16 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ രണ്ടാനമ്മയും ഭർത്താവും ആന്ധ്രാപ്രദേശിൽ പിടിയിൽ. സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.(Kovalam Spa Case, Minor Girl Abuse Case Relatives Arrested Andhra Pradesh)

പെൺകുട്ടിയെ സ്പായിൽ എത്തിച്ചതും പ്രായപൂർത്തിയായെന്ന് വരുത്തിതീർക്കാൻ വ്യാജ രേഖകൾ ചമച്ചതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി പഠിച്ച സ്കൂളിൽ നിന്നും ലഭിച്ച രേഖകളിൽ പ്രായം 16 വയസ്സ് മാത്രമാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് ബന്ധുക്കളുടെ ക്രൂരതയും സ്പായിലെ ചൂഷണവും കുട്ടി വെളിപ്പെടുത്തിയത്.

ആദ്യം ചെന്നൈയിലെ സ്പായിൽ ജോലി ചെയ്യിപ്പിച്ച ഇവർ പിന്നീട് തിരുവനന്തപുരത്തെ സ്ഥാപനങ്ങളിൽ എത്തിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്പാ ഉടമകളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന വ്യാപകമായി സ്പാകളിൽ നടന്ന പരിശോധനയുടെ ഭാഗമായി ഇതുവരെ 586 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും 14 കേസുകൾ രജിസ്റ്റർ ചെയ്ത് 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Story Summary

The aunt and her husband have been arrested from Andhra Pradesh for trafficking and sexually abusing a 16-year-old girl in a Kovalam spa. Police investigation also revealed the involvement of a Thiruvananthapuram Corporation health inspector operating the spa as a benami business, amid statewide raids on wellness centers.

Get more updates from Pudukad News on Google