"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

ജന്തർ മന്തർ പ്രതിഷേധം: സി.ജെ.പി നേതാക്കൾക്ക് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി നീട്ടി | CJP leaders

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: പൊലീസ് വിലക്ക് ലംഘിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ കേസിൽ സി.ജെ.പി ഭാരവാഹികളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി (CJP leaders). പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് അടുത്തിടെ ഒഴിവാക്കിയ ജന്തർ മന്തറിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തുകയറിയെന്ന കേസിലാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.

ഒക്ടോബർ 13നാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഒക്ടോബർ 14ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും വീണ്ടും തിഹാർ ജയിലിലേക്ക് അയച്ചു. ബുധനാഴ്ച ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കും.

ജന്തർ മന്തറിലെ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ്
ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സി.ജെ.പി നേതാക്കൾ അവിടെ പ്രവേശിച്ച് ദേശീയ പതാക ഉയർത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആർ (SIR) നടപടികൾക്കെതിരെയും സി.ജെ.പി നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Story Summary :
The judicial custody of CJP office-bearers Ashutosh Ranga and Saurav Das has been extended in connection with a protest at Delhi’s Jantar Mantar. They were detained on October 13 after allegedly entering the restricted protest site by jumping its gate, raising the national flag and shouting slogans. Both were sent back to Tihar Jail and are scheduled to appear in court again on Wednesday.

Get more updates from Pudukad News on Google