ഇറാനെതിരെ ജോലി പൂർത്തിയാക്കാൻ നെതന്യാഹുവിനെ വിജയിപ്പിക്കണമെന്നു ട്രംപ്

Current: മലയാളം

ഇസ്രയേലിൽ ഒക്ടോബർ 27നു നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചു.
ഇറാനെതിരായ യുദ്ധത്തിൽ അദ്ദേഹത്തിന്റെ നേതൃത്വം ഏറെ ഫലപ്രദമായെന്നും ആ ജോലി പൂർത്തിയാക്കാൻ നെതന്യാഹു തന്നെ വേണമെന്നും ട്രംപ് ‘ട്രൂത് സോഷ്യലി’ൽ പറഞ്ഞു.’മഹാനായ പോരാളി പ്രധാനമന്ത്രി നെതന്യാഹു സമാധാനത്തിലും നല്ല പങ്കാളിയാവുമെന്നു ട്രംപ് പറഞ്ഞു.
ഇസ്രയേലിനെതിരായ ഇറാൻ്റെ 51 വർഷമെത്തിയ ശത്രുതയെ അതിജീവിക്കാൻ നെതന്യാഹുവിന്റെ നേതൃത്വം സഹായിക്കുമെന്നു ട്രംപ് വാദിച്ചു.
ഇസ്രയേലിലെ നേതൃത്വത്തിന്റെ വിശ്വാസ്യത അനുസരിച്ചാവും യുഎസിന്റെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരാളെ ഇസ്രയേൽ തിരഞ്ഞെടുത്താൽ ഇറാനെ യുഎസിന് ഒറ്റയ്ക്കു നേരിടേണ്ടി വരും. നെതന്യാഹു ട്രംപിനു ഉടൻ തന്നെ നന്ദി പറഞ്ഞു. “നന്ദി, പ്രസിഡന്റ് ട്രംപ്. നമുക്കൊന്നിച്ചു ദൗത്യം പൂർത്തിയാക്കാം.”






