"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

US സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് മുംബൈയിൽ: S ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും | Marco Rubio

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

Marco Rubio

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ : ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് മുംബൈയിലെത്തും. താജ് മെമ്മോറിയലിൽ എത്തി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി അദ്ദേഹം പുഷ്പചക്രം അർപ്പിക്കും. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മാർക്കോ റൂബിയോ ഉഭയകക്ഷി ചർച്ച നടത്തും.(Marco Rubio US Secretary of State to be arrived in Mumbai for India visit)

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം, സാമ്പത്തിക സഹകരണം, പ്രാദേശിക സുസ്ഥിരത, ഊർജ്ജ സുരക്ഷ തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിക്കും. വൈകുന്നേരം ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന “ഫ്രീഡം 250 റിസപ്ഷനിൽ” അദ്ദേഹം പങ്കെടുക്കും. അമേരിക്കൻ ചരിത്രത്തിലെയും ഉഭയകക്ഷി നയതന്ത്ര ബന്ധത്തിലെയും പ്രധാന നാഴികക്കല്ലുകൾ ആഘോഷിക്കുന്ന ചടങ്ങാണിത്. മുംബൈയിലെ സന്ദർശനം പൂർത്തിയാക്കി നാളെ അദ്ദേഹം ഗുജറാത്തിലെ ജാംനഗറിലേക്ക് തിരിക്കും.

യുഎസ്-ഇന്ത്യ വ്യാപാരക്കരാർ അന്തിമഘട്ടത്തിലാണെന്ന് സന്ദർശനത്തിന് മുന്നോടിയായി മാർക്കോ റൂബിയോ സൂചിപ്പിച്ചിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേലുള്ള ഉപരോധത്തിൽ യുഎസ് താൽക്കാലിക ഇളവ് പ്രഖ്യാപിച്ചതിനെയും അദ്ദേഹം ന്യായീകരിച്ചു. ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

US Secretary of State Marco Rubio has arrived in Mumbai for an official visit to India, where he will pay tribute to terror victims at the Taj Mahal Palace and hold bilateral talks with External Affairs Minister S Jaishankar. His itinerary includes discussions on strategic partnerships and energy security, alongside attendance at the “Freedom 250 Reception,” before heading to Jamnagar tomorrow.

Get more updates from Pudukad News on Google