"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

യുക്രൈൻ ഇല്ലാതെ റഷ്യ-യുഎസ്-ചൈന നേതാക്കൾ ചർച്ച നടത്തി യുദ്ധം തീർക്കാമെ ന്നു പുട്ടിൻ

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരത്തിനു യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും താനും ചേർന്നു ചർച്ച നടത്തുന്നതു നന്നായിരിക്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നിർദേശിച്ചതായി ‘വോൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ യുക്രൈന്റെ പ്രാതിനിധ്യം അദ്ദേഹം സൂചിപ്പിച്ചില്ല. ട്രംപുമായി ബന്ധം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് പുട്ടിന്റെ നിർദേശം. യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയെ ട്രംപ് തഴഞ്ഞിരിക്കയുമാണ്.

ഈ നിർദേശം, പ്രത്യേകിച്ചു ചർച്ചയിൽ യുക്രൈന്റെ അഭാവം, യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. ഒക്ടോബർ 9നു ട്രംപുമായി എണ്ണക്കച്ചവടം സംസാരിക്കുമ്പോൾ പുട്ടിൻ ഈ നിർദേശം വച്ചിരുന്നുവെന്നാണ് റഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ചു ‘ജേർണൽ’ പറയുന്നത്. ചർച്ചയ്ക്കുള്ള നീക്കങ്ങൾ ഉണ്ടെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. എന്നാൽ വിശദാംശങ്ങൾ ചർച്ച ചെയ്തിട്ടില്ല.

നവംബർ 18-19നു ആസിയാൻ ഉച്ചകോടിക്ക് നേതാക്കൾ എത്തുമ്പോൾ ചർച്ചയാവാം എന്നാണ് പുട്ടിൻ നിർദേശിച്ചതെന്നു ‘ജേർണൽ’ പറയുന്നു. ചൈനയിലെ ഷെൻസെനിലാണ് ഉച്ചകോടി. റഷ്യ വച്ച നിർദേശം ചൈന അംഗീകരിച്ചെന്നു പത്രം പറയുന്നു.

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ വൻ പുരോഗതി ഉണ്ടെന്നു ട്രംപ് ഞായറാഴ്ച്ച പറഞ്ഞിരുന്നു. സിലിൻസ്കി കൂടുതൽ മെച്ചപ്പെട്ട ഉപാധികൾ രണ്ടു വർഷം മുൻപ് തള്ളിയെന്നും ട്രംപ് പറഞ്ഞു.

Get more updates from Pudukad News on Google