"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

ഫ്രാൻസിൽ വ്യാപക പ്രക്ഷോഭവും അക്രമവും: പാരീസിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു | France imposes curfews

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

France imposes curfews

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പാരീസ് : വിലക്കയറ്റത്തിനെതിരെ ഫ്രാൻസിൽ നടന്ന പ്രക്ഷോഭങ്ങൾ വലിയ തോതിലുള്ള അക്രമങ്ങളിലേക്ക് വഴിമാറിയതിനെത്തുടർന്ന് പാരിസിലും മറ്റ് നഗരങ്ങളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഫ്രാൻസിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അക്രമപരമ്പരകളാണിത്. നഗരസഭാ കാര്യാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പ്രക്ഷോഭകർ അക്രമം അഴിച്ചുവിട്ടത്.(France imposes curfews in Paris and northern cities amid severe rioting over living costs)

സൂര്യാസ്തമയത്തിനു ശേഷമുള്ള അക്രമങ്ങളും കൊള്ളയും തടയുന്നതിന്റെ ഭാഗമായാണ് പാരിസ് പോലീസ് കർഫ്യൂ ഏർപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 11 മണി മുതൽ ചൊവ്വാഴ്ച രാവിലെ 6 മണിവരെയാണ് പാരിസിൽ കർഫ്യൂ ബാധകമാക്കിയിരിക്കുന്നത്. കൂടാതെ വൈകിട്ട് 8 മണി മുതൽ ഒത്തുകൂടലുകളും പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. ലില്ലെ തുടങ്ങിയ വടക്കൻ നഗരങ്ങളിലും പ്രായപൂർത്തിയാകാത്തവർക്ക് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രക്ഷോഭത്തിനിടെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയെങ്കിലും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അത്ഭുതകരമായാണ് ജീവഹാനി ഒഴിവായതെന്നും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പ്രതികരിച്ചു. അതേസമയം, അക്രമങ്ങളിൽ രാജ്യത്തുടനീളം 2,500-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. സുരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3,000-ത്തോളം കടകൾക്ക് കേടുപാടുകൾ സംഭവിച്ചു. കോടിക്കണക്കിന് യൂറോയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കടുത്ത ജീവിതച്ചെലവിനും ഇന്ധനവില വർദ്ധനവിനുമെതിരെ കഴിഞ്ഞ നാല് ആഴ്ചകളായി രാജ്യത്ത് പ്രക്ഷോഭം നടന്നുവരികയായിരുന്നു. സമാധാനപരമായ റാലിയായി തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് അക്രമപരമ്പരയായി മാറിയത്. സംഭവത്തെത്തുടർന്ന് വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഫ്രാൻസ് അതീവ ജാഗ്രതയിലാണ്.

Story Summary

France has imposed partial curfews in Paris and several northern cities following the worst street violence and rioting in years, triggered by widespread protests over surging living costs and fuel prices. Prime Minister Sébastien Lecornu’s government is scrambling to restore public order after weekend clashes led to over 2,500 arrests, widespread looting, and millions of euros in property damage.

Get more updates from Pudukad News on Google