loader image
ജോസ് കെ. മാണി യുഡിഎഫിലേക്ക്? ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് റിപ്പോർട്ട്

ജോസ് കെ. മാണി യുഡിഎഫിലേക്ക്? ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് റിപ്പോർട്ട്

ടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നതിനായുള്ള നീക്കങ്ങൾ സജീവമായി. എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ജോസ് കെ. മാണിയുമായി നേരിട്ട് സംസാരിച്ചതായാണ് വിവരം. മുന്നണി മാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

പാലാ ഉൾപ്പെടെ മുൻപ് കൈവശം വച്ചിരുന്ന സീറ്റുകൾ തിരികെ വേണമെന്ന കർശന ഉപാധിയാണ് ജോസ് കെ. മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ, നിലവിൽ പാലാ സീറ്റിലുള്ള മാണി സി. കാപ്പനെ അനുനയിപ്പിക്കാൻ മറ്റ് സീറ്റുകൾ വെച്ചുനീട്ടി ഒത്തുതീർപ്പിലെത്താനാണ് യുഡിഎഫ് നേതൃത്വത്തിന്റെ നീക്കം.

Also Read: ജോസ് കെ മാണി പാർട്ടി നയം നേരത്തെ വ്യക്തമാക്കി; റോഷി അഗസ്റ്റിൻ

മുന്നണി മാറ്റ നീക്കത്തോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടതുമുന്നണി വിടുന്നതിനോട് അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. താൻ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുമെന്ന സൂചന നൽകിക്കൊണ്ട് റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. ഇടതുനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘തുടരും’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

See also  ആകാശത്തെ അത്ഭുതക്കുട്ടി; 11 ദിവസം കൊണ്ട് 13,560 കി.മീറ്റർ പറന്ന് ‘ബി6’ റെക്കോർഡിലേക്ക്!

The post ജോസ് കെ. മാണി യുഡിഎഫിലേക്ക്? ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് റിപ്പോർട്ട് appeared first on Express Kerala.

Spread the love

New Report

Close