"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

കൃഷ്ണനാട്ടം കളരിയിൽ വിദ്യാരംഭം, ക്ഷേത്രത്തിൽ അരങ്ങു കളി.

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രകലാനിലയം കൃഷ്ണനാട്ടം കളരിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പതിവുപോലെ പൂജവെപ്പും വിദ്യാരംഭച്ചടങ്ങുകളും നടന്നു. 18 -ാം തിയ്യതി അഷ്ടമി ദിവസം വൈകീട്ട് ക്ഷേത്രം കൂത്തമ്പലത്തിൽ കൃഷ്ണഗീതി ഗ്രന്ഥവും കൃഷ്ണനാട്ടത്തിലെ പാരമ്പര്യആയുധമായ വാളും പൂജയ്ക്കുവെച്ചു. കൃഷ്ണനാട്ടം കളരിയിൽ പുസ്തകങ്ങളും ആയുധങ്ങളും വാദ്യോപകരണങ്ങളും പൂജയ്ക്കുവെച്ചു. ദുർഗ്ഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ രണ്ടു നേരം വിശേഷാൽ പൂജകളും ദീപാരാധനയും നടന്നു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വിജയദശമി ദിവസം രാവിലെ 5.30 മുതൽ വിശേഷാൽ പൂജകളും തുടർന്ന് വിദ്യാരംഭച്ചടങ്ങുകളും നടന്നു .ഗുരുവായൂർ ക്ഷേത്രം ഓതിക്കൻ കുടുംബാംഗവും മുൻ മേൽശാന്തിയുമായ പൊട്ടക്കുഴി ശ്രീനാഥ് ഓതിക്കനാണ് പൂജകൾക്ക് നേതൃത്വം നൽകിയത്.കൃഷ്ണനാട്ടം വിദ്യാരംഭച്ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രം കൂത്തമ്പലത്തിൽനിന്ന് പൂജിച്ചു കൊണ്ടുവന്ന ഗ്രന്ഥം കൃഷ്ണനാട്ടം പാട്ടു വിഭാഗം ആശാൻ എം. കെ. ദിൽകുഷ് പകുത്തു വായിച്ചു. ബാണയുദ്ധം കഥയിലെ ശങ്കരനാരായണസ്തുതിയാണ് പകുത്തു കിട്ടിയത്.വേഷം , പാട്ട്, ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ചുട്ടി വിഭാഗങ്ങളിലുള്ള കലാകാരന്മാർ ആശാന്മാർക്ക് ദക്ഷിണ വെച്ച് നമസ്കരിച്ച് വിദ്യാരംഭം കുറിച്ചു.നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭച്ചടങ്ങുകൾക്കും കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, കളിയോഗം ആശാനും തൊപ്പിമദ്ദളം ആശാനുമായ രമേശൻ കരുമത്തിൽ എന്നിവർ നേതൃത്വം നൽകി. വേഷം ആശാൻമാരായ എസ്. മാധവൻകുട്ടി, എ. മുരളീധരൻ, എം.വി ഉണ്ണികൃഷ്ണൻ, പി. അരവിന്ദാക്ഷൻ, പാട്ട് ആശാന്മാരായ എം.കെ. ദിൽക്കുഷ്, സി. പി. സത്യനാരായൺ എളയത്, ശുദ്ധമദ്ദളം ആശാൻ പി. രാധാകൃഷ്ണൻ, ചുട്ടി ആശാൻ പി. ആർ. ശിവകുമാർ എന്നിവർ അതതു വിഭാഗങ്ങൾക്ക് നേതൃത്വം നൽകി.

വിജയദശമി ദിവസം മുതൽ 9 ദിവസം രാത്രി 10.30നു ശേഷം നടക്കുന്ന ദേവസ്വം വക കൃഷ്ണനാട്ടം അരങ്ങുകളി ഇന്ന് അവതാരം കഥയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിക്കും. നാളെ ( 22.10.2026 ) കാളിയമർദ്ദനം കഥയ്ക്ക് സോപാനത്തിൽനിന്ന് പൂജിച്ച കൃഷ്ണമുടി അണിഞ്ഞാണ് ശ്രീകൃഷ്ണനായി വേഷമണിഞ്ഞ കലാകാരൻ രംഗത്തുവരുക.

തുടർന്നുള്ള ദിവസങ്ങളിൽ രാസക്രീഡ , കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം കഥകൾ അരങ്ങേറും. 29-ാം തിയ്യതി അവതാരം കഥയോടെ അരങ്ങുകളി പൂർണ്ണമാകും. അരങ്ങുകളിയിലെ പ്രകടനം മുൻനിർത്തി ഈ വർഷത്തെ ശ്രീമാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് സുവർണ്ണമുദ്ര, പ്രോത്സാഹന സമ്മാനങ്ങൾ എന്നിവക്ക് അർഹരായ മികച്ച കൃഷ്ണനാട്ടം കലാകാരന്മാരെ നിശ്ചയിക്കും.

സംസ്കൃത പണ്ഡിതനും കേന്ദ്ര സംസ്കൃത സർവ്വകലാശാലയിൽ നിന്ന് വിരമിച്ച അദ്ധ്യാപകനുമായ ഡോ. കെ.പി. കേശവൻ, പ്രസിദ്ധ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി, കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ സുകുമാരൻ എന്നിവരെയാണ് ഈ വർഷത്തെ അരങ്ങുകളി വിധികർത്താക്കളായി ദേവസ്വം നിശ്ചയിച്ചിട്ടുള്ളത്.

Get more updates from Pudukad News on Google