"> Skip to content
Sample Header Banner
October 22, 2026
⌕
Breaking
ആലുവയിൽ 14.6 കിലോ കഞ്ചാവുമായി ഇംഗ്ലീഷ് അധ്യാപകനും കൂട്ടാളിയും അറസ്റ്റിൽ; 28,850 രൂപയും പിടിച്ചെടുത്തു | Aluva Ganja Seizure   •  അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു, ചികിത്സയിൽ വീഴ്ചയെന്ന് ബന്ധുക്കളുടെ ആരോപണം | Attappadi Newborn Death   •  രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി ടി.ഒ. മോഹനൻ എം.എൽ.എ. കണ്ണൂരിലെ ബി.ജെ.പി പരിപാടിയിൽ പ്രതിപക്ഷ നേതാവിനെ തെരുവുനായയോട് ഉപമിച്ചെന്ന ആരോപണം. വിവാദ പ്രസംഗത്തിനെതിരെ നിയമനടപടികളുമായി കോൺഗ്രസ് നേതൃത്വം   •  അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതിപ്രളയം; ഗർഭിണിയോട് മോശമായി പെരുമാറിയെന്നും ചികിത്സാപ്പിഴവ് വരുത്തിയെന്നും ആരോപണം. നിരവധി രോഗികൾ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ ആശുപത്രി സൂപ്രണ്ട് പരാതികൾ പൂഴ്ത്തിവെച്ചതായി ആക്ഷേപം   •  ഒക്ടോബർ 24-ലെ ഹർത്താലിൽ മാറ്റമില്ലെന്ന് എൽ.ഡി.എഫ്; പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഏഴ് വില്ലേജുകളിൽ ഒന്നുപോലും ഒഴിവാക്കിയില്ലെന്ന് സി.പി.എം. ഹർത്താൽ ജനങ്ങളെ വഞ്ചിക്കാനെന്ന് പഴകുളം മധു എം.എൽ.എയുടെ വിമർശനം. നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പോലും ഇടതുമുന്നണി തയ്യാറായില്ലെന്നും ആരോപണം   •  

തൃശ്ശൂർ പൂരം അട്ടിമറി, റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: തൃശ്ശൂർ പൂരം അട്ടിമറി കേസില്‍ അന്വേഷണ റിപ്പോർട്ട് ഒടുവിൽ ഡിജിപിക്ക് കൈമാറി. എട്ട് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് കൈമാറത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നൽകിയത്. സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി നൽകും. സർക്കാർ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ട് പ്രതികളാണുള്ളത്. സർക്കാർ അനുമതി വേണ്ട വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദയുണ്ടാകുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തൃശ്ശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ, രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. കേസന്വേഷണം നീട്ടിക്കൊണ്ടുപോകാനാണിതെന്ന ആക്ഷേപവും ശക്തമായിരുന്നു.

Get more updates from Pudukad News on Google