"> Skip to content
Sample Header Banner
October 22, 2026
⌕
Breaking
ആലുവയിൽ 14.6 കിലോ കഞ്ചാവുമായി ഇംഗ്ലീഷ് അധ്യാപകനും കൂട്ടാളിയും അറസ്റ്റിൽ; 28,850 രൂപയും പിടിച്ചെടുത്തു | Aluva Ganja Seizure   •  അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു, ചികിത്സയിൽ വീഴ്ചയെന്ന് ബന്ധുക്കളുടെ ആരോപണം | Attappadi Newborn Death   •  രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി ടി.ഒ. മോഹനൻ എം.എൽ.എ. കണ്ണൂരിലെ ബി.ജെ.പി പരിപാടിയിൽ പ്രതിപക്ഷ നേതാവിനെ തെരുവുനായയോട് ഉപമിച്ചെന്ന ആരോപണം. വിവാദ പ്രസംഗത്തിനെതിരെ നിയമനടപടികളുമായി കോൺഗ്രസ് നേതൃത്വം   •  അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതിപ്രളയം; ഗർഭിണിയോട് മോശമായി പെരുമാറിയെന്നും ചികിത്സാപ്പിഴവ് വരുത്തിയെന്നും ആരോപണം. നിരവധി രോഗികൾ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ ആശുപത്രി സൂപ്രണ്ട് പരാതികൾ പൂഴ്ത്തിവെച്ചതായി ആക്ഷേപം   •  ഒക്ടോബർ 24-ലെ ഹർത്താലിൽ മാറ്റമില്ലെന്ന് എൽ.ഡി.എഫ്; പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഏഴ് വില്ലേജുകളിൽ ഒന്നുപോലും ഒഴിവാക്കിയില്ലെന്ന് സി.പി.എം. ഹർത്താൽ ജനങ്ങളെ വഞ്ചിക്കാനെന്ന് പഴകുളം മധു എം.എൽ.എയുടെ വിമർശനം. നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പോലും ഇടതുമുന്നണി തയ്യാറായില്ലെന്നും ആരോപണം   •  

ചാവക്കാട് പൂട്ടി കിടന്ന വീട്ടിൽ കവർച്ച

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് പൂട്ടി കിടന്ന വീട്ടിൽ മോഷണം. 6 പവൻ സ്വർണ്ണവും പണവും കവർന്നു. കോട്ടപ്പുറം സലഫി മസ്ജിദിന് എതിർവശത്തുള്ള എള്ളുപറമ്പിൽ ചിന്നക്കൽ അബ്‌ദുൽ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്‌ച വീട് പൂട്ടി എറണാകുളത്തേക്ക് പോയിരുന്ന കുടുംബം ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വീടിൻ്റെ മുൻവശത്തെ വാതിലും മറ്റും തകർക്കപ്പെട്ടിട്ടില്ല. ഗൃഹനാഥൻ വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും നഷ്‌ടപ്പെട്ടതായി മനസ്സിലായത്. 50,000 രൂപയും വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന പണവും കൂടാതെ ആറ് പവൻ   സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടതായി വീട്ടുടമ പറഞ്ഞു.

സംഭവത്തെ തുടർന്ന് ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.വിവരമറിയച്ചയുടൻ ചാവക്കാട് പോലീസ് സ്ഥലത്തെത്തി   സയിന്റിഫിക്, വിരലടയാള വിദഗ്ദർ എത്തി പരിശോധന നടത്തി.

Get more updates from Pudukad News on Google