"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
പിഎസ്സി അംഗങ്ങളെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്; സർക്കാരിൽ ഭിന്നത | P Rajeeve on Kerala PSC controversy   •  മുസ്ലിം ലീഗിനെതിരായ ബിജെപി വിമർശനങ്ങൾക്ക് രാഷ്ട്രീയ മറുപടി; മുഖ്യമന്ത്രി വിഡി സതീശനെ അഭിനന്ദിച്ച് കെപി നൗഷാദ് അലി | KP Noushad Ali Facebook post   •  കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസിയുടെ പഴ്‌സ് തട്ടിയെടുത്തു; നഷ്ടമായത് 210 ദിനാറും രേഖകളും | Indian expatriate robbed in Kuwait   •  സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്തതായി സഖ്യസേന | Saudi Arabia Houthi missile attack   •  ചേരാനല്ലൂർ വാഹനാപകടം: 17-കാരനെ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; കർശന നടപടിക്ക് നിർദേശം | Cheranalloor fatal road accident   •  

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുന്നത് പഠിക്കാന്‍ സമിതി രൂപീകരിച്ച് സര്‍ക്കാര്‍.

 മുഖ്യമന്ത്രി വി.ഡി സതീശന്‍റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ഡ്രാഫ്റ്റ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായി.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് 17 അംഗ കമ്മിറ്റി രൂപീകരിച്ചത്.

കേരള സര്‍ക്കാര്‍ ഉണ്ടാക്കുന്ന ചട്ടം ഇന്ത്യക്ക് മാതൃകയാകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

വിവിധ തൊളിലാളി സംഘടനകളെ പ്രതിനിധീകരിച്ച് 23 പ്രതിനിധികളും, ലേബര്‍ കമ്മീഷണറും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ലേബര്‍ കോഡ് നടപ്പാക്കാന്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ടെങ്കിലും വ്യവസ്ഥകളില്‍ തൊഴിലാളി സംഘടനകള്‍ക്കുള്ള ആശങ്കകളും എതിര്‍പ്പുകളും പരിഹരിച്ച ശേഷം മാത്രമേ മുന്നോട്ടുപോകൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍.

 തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ലേബര്‍ കോഡ് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലേബര്‍ കോഡിലെ ചില വ്യവസ്ഥകള്‍ തൊഴിലാളിവിരുദ്ധമാണെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്.

 അതേസമയം, ലേബര്‍ കോഡ് നടപ്പാക്കരുതെന്നും പകരം സംസ്ഥാനത്ത് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

Get more updates from Pudukad News on Google