"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

വിജയമന്ത്രങ്ങള്‍ റേഡിയോ മലയാളത്തിന്റെ സുപ്രധാന പരിപാടികളിലൊന്ന്: അന്‍വര്‍ ഹുസൈന്‍

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ റേഡിയോ മലയാളത്തിന്റെ സുപ്രധാന പരിപാടികളിലൊന്നാണെന്നും നിത്യവും പതിനായിരക്കണക്കിന് ശ്രോതാക്കളെയും വായനക്കാരെയും പ്രചോദിപ്പിച്ചുകൊണ്ട് ഈ പരമ്പര മുന്നേറുകയാണെന്നും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ആധുനിക കാലത്ത് പ്രചോദനാത്മകമായ ചിന്തകളുടെയും ജീവിതത്തെ മുന്നോട്ടുനയിക്കുന്ന സന്ദേശങ്ങളുടെയും പ്രസക്തി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിജയമന്ത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.


റേഡിയോ മലയാളം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പതിമൂന്നാം ഭാഗത്തിന്റെ കവര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എല്ലാ വിഭാഗം ശ്രോതാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന വിജയമന്ത്രങ്ങള്‍, വായിക്കാനും പഠിക്കാനും ചിന്തിക്കാനും കാലത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനും സമൂഹത്തെ പ്രാപ്തമാക്കുന്ന സന്ദേശങ്ങളാണ് പങ്കുവെക്കുന്നതെന്ന് അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.

വ്യക്തിജീവിതത്തിലും തൊഴില്‍രംഗത്തും സാമൂഹിക ഇടപെടലുകളിലും മികവ് കൈവരിക്കാന്‍ പ്രചോദനം നല്‍കുന്ന ആശയങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതാണ് ഈ പരമ്പരയുടെ സവിശേഷത. ഓരോ ദിവസവും പുതിയ ചിന്തകള്‍ പകരുകയും ജീവിതത്തെ പോസിറ്റീവായി സമീപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികള്‍ക്ക് ശ്രോതാക്കള്‍ക്കിടയില്‍ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തികളുടെ കഴിവുകള്‍ തിരിച്ചറിയാനും ആത്മവിശ്വാസം വളര്‍ത്താനും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും സഹായിക്കുന്ന പ്രചോദനാത്മകമായ ഉള്ളടക്കങ്ങള്‍ സമൂഹത്തിന് അനിവാര്യമാണ്. ഈ പശ്ചാത്തലത്തില്‍ വിജയമന്ത്രങ്ങള്‍ റേഡിയോ പരിപാടി എന്ന നിലയില്‍ മാത്രം ഒതുങ്ങാതെ വായനക്കാരിലേക്കും വ്യാപിച്ചുകൊണ്ട് കൂടുതല്‍ ആളുകളിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നുവെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


റേഡിയോ മലയാളത്തിലൂടെ പ്രഭാതങ്ങളില്‍ ശ്രോതാക്കളിലേക്ക് എത്തുന്ന വിജയമന്ത്രങ്ങള്‍, പുസ്തകപരമ്പരയായി വായനക്കാരിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ശ്രവണാനുഭവത്തെയും വായനയെയും ബന്ധിപ്പിച്ച് പ്രചോദനാത്മകമായ ആശയങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ മാതൃക പരമ്പരയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.


ജീവിതവിജയം, വ്യക്തിത്വവികസനം, ആത്മവിശ്വാസം, നല്ല ശീലങ്ങള്‍, സമയത്തിന്റെ ഫലപ്രദമായ വിനിയോഗം, ബന്ധങ്ങളുടെ പ്രാധാന്യം, പോസിറ്റീവ് ചിന്തകള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സന്ദേശങ്ങള്‍ വിവിധ പ്രായവിഭാഗങ്ങളിലുള്ളവര്‍ക്കും പ്രയോജനകരമാണ്. തിരക്കേറിയ ആധുനിക ജീവിതത്തില്‍ ചിന്തിക്കാനും സ്വയം വിലയിരുത്താനും ജീവിതത്തെ കൂടുതല്‍ ക്രിയാത്മകമായി സമീപിക്കാനും ഇത്തരം സന്ദേശങ്ങള്‍ അവസരമൊരുക്കുന്നു.

ചടങ്ങില്‍ സ്വാഗതം ആശംസിച്ച ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര, വിജയമന്ത്രങ്ങള്‍ പതിമൂന്നാം ഭാഗം നവംബര്‍ 4-ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുമെന്ന് അറിയിച്ചു. ശ്രോതാക്കളില്‍നിന്നും വായനക്കാരില്‍നിന്നും ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് പരമ്പരയുടെ തുടര്‍ച്ചയായ യാത്രയ്ക്ക് കരുത്തുപകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.


പ്രചോദനാത്മകമായ ചിന്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും വായനാശീലം പ്രോത്സാഹിപ്പിക്കുകയും വ്യക്തിവികസനത്തിന് സഹായകമായ ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിജയമന്ത്രങ്ങള്‍ മുന്നേറുന്നത്.


ചടങ്ങില്‍ ക്യാപ്റ്റന്‍ ദീപക് മഹാജന്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ്വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, സെപ്രോടക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോസ് ഫിലിപ്പ്, ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ് സി.ഇ.ഒ ഉവൈസ് ഉസ്മാന്‍, ജി.ആര്‍.സി.സി അധ്യക്ഷ രോഷ്നി കൃഷ്ണന്‍, ദോഹ ജംഗ്ഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ രതീഷ്, പിടിസി ജനറല്‍ സപ്‌ളൈസ് ജനറല്‍ മാനേജര്‍  രാജേഷ് ആളൂര്‍, ദോഹ മച്ചാന്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍.ജെ. ജിബിന്‍ പരിപാടിയുടെ അവതാരകനായിരുന്നു.

Get more updates from Pudukad News on Google