"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.വി. അനുപമയെ മാറ്റി: ഡി. ബാലമുരളി പുതിയ സെക്രട്ടറി | TV Anupama IAS

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

TV Anupama IAS

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ഓഫീസ് വഴിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.വി. അനുപമ ഐ.എ.എസിനെ മാറ്റി. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷനു ശേഷം മടങ്ങിയെത്തിയ ഡി. ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറി.(TV Anupama IAS Transferred From Transport Secretary Post D Balamurali Takes Charge)

പൊതുഭരണ വകുപ്പാണ് ഉദ്യോഗസ്ഥരുടെ പുനഃസംഘടന സംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ടി.വി. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഇതിനുപുറമെ, ഗതാഗത വകുപ്പിന് കീഴിലുള്ള ഏവിയേഷൻ, മെട്രോ, റെയിൽവേ എന്നിവയുടെ മുഴുവൻ സമയ അധിക ചുമതലയും ഇവർ തുടർന്നും വഹിക്കും.

പുതിയ ഗതാഗത സെക്രട്ടറിയായ ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെയും, ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

Story Summary

In a major administrative reshuffle by the General Administration Department, T.V. Anupama IAS has been transferred from her post as Transport Secretary to Local Self Government Secretary following differences with the Transport Minister’s office. D. Balamurali IAS, returning from central deputation, takes over as the new Transport Secretary, while Anupama will continue to hold additional full-time charge of aviation, metro, and railway sectors.

Get more updates from Pudukad News on Google