"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

‘കംപ്ലീറ്റ് ആക്ടർ ആര് ?’ താനെന്ന് വിജയ് ദേവരകൊണ്ട; വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കുമെതിരെ ട്രോളുകൾ | Rashmika Vijay Koffee with Karan

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

Rashmika Vijay Koffee with Karan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലയാളികളുടെ പ്രിയതാരം മോഹൻലാലിനെക്കുറിച്ച് നടി രശ്മിക മന്ദാന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കരൺ ജോഹർ അവതാരകനായ ‘കോഫി വിത്ത് കരൺ’ ഷോയിൽ രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കെടുത്ത എപ്പിസോഡിലെ ഒരു സംഭാഷണമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. (Rashmika Vijay Koffee with Karan)

തെന്നിന്ത്യൻ താരങ്ങൾ അറിയപ്പെടുന്ന വിശേഷണങ്ങൾ കേട്ട് ആ പേര് ഏത് താരത്തിന്റേതാണെന്ന് പറയണമെന്നായിരുന്നു കരൺ ജോഹർ ഇരുവർക്കും നൽകിയ ടാസ്ക്. ‘ഐക്കൺ സ്റ്റാർ’ എന്ന വിശേഷണത്തിന് അല്ലു അർജുനെന്നും ‘റോക്കിങ് സ്റ്റാർ’ എന്നതിന് യഷ് എന്നുമായിരുന്നു രശ്മികയുടെ മറുപടി. ‘കംപ്ലീറ്റ് ആക്ടർ’ ആരാണെന്ന ചോദ്യത്തിന് വിജയ് ദേവരകൊണ്ട തമാശയായി ‘ഞാൻ’ എന്നായിരുന്നു ആദ്യം പറഞ്ഞത്. തുടർന്ന് മോഹൻലാലിന്റെ പേരാണ് കരൺ ജോഹർ പറഞ്ഞത്. ഇതുകേട്ട ഇരുവരും ‘മോഹൻലാൽ സാറോ?’ എന്ന് പ്രതികരിക്കുന്നതും ശ്രദ്ധേയമായി.

പരിപാടിക്കിടെ രശ്മികയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെക്കുറിച്ചും വിജയ് മനസുതുറന്നു. പുറമേ കാണുന്നതിൽനിന്ന് വ്യത്യസ്തമായി താൻ വൈകാരികമായി ഏറെ സെൻസിറ്റീവായ വ്യക്തിയാണെന്നും രശ്മിക തന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തിയെന്നും വിജയ് പറഞ്ഞു. അവർക്കൊപ്പം ജീവിതം പങ്കിടാമെന്ന് തീരുമാനിക്കാൻ തനിക്ക് സമയം വേണ്ടിവന്നതായും ബന്ധങ്ങളെ ആഴത്തിൽ കാണുന്നയാളാണ് താനെന്നും താരം വ്യക്തമാക്കി.

അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തുന്നതിനിടെ വിമാനത്താവളത്തിൽവെച്ചാണ് വിജയ്‌യോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചതെന്ന് രശ്മിക വെളിപ്പെടുത്തി. ‘നമുക്ക് വിവാഹം കഴിക്കാം’ എന്ന് താൻ പറഞ്ഞപ്പോൾ നൂറു തവണ ചോദിച്ചോളൂ എന്നായിരുന്നു വിജയ്‌യുടെ മറുപടി. വിവാഹത്തിന് സമ്മതം മൂളുന്നതിന് മുമ്പ് ഏകദേശം ഒരു വർഷത്തോളം താൻ വിജയ്‌യുടെ പിന്നാലെ നടന്നുവെന്നും രശ്മിക പറഞ്ഞു.
വിവാഹച്ചടങ്ങുകൾ സ്വകാര്യമായി ആസ്വദിക്കാനായിരുന്നു ഇരുവരുടെയും ആഗ്രഹമെന്നും വിജയ് വ്യക്തമാക്കി. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിക്കാനാണ് താൽപര്യമെന്നും ചടങ്ങിനിടെ പോസ് ചെയ്യാൻ ആവശ്യപ്പെടരുതെന്നും ക്യാമറ സംഘത്തിന് നിർദേശം നൽകിയിരുന്നു. അതിഥികളുടെ ഫോണുകൾ പോലും അനുവദിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

എന്നാൽ എപ്പിസോഡ് പുറത്തുവന്നതിനു പിന്നാലെ ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. വിവാഹത്തെക്കുറിച്ചുള്ള ഇരുവരുടെയും പ്രതികരണങ്ങളെ ചോദ്യം ചെയ്തും ദീപിക പദുക്കോണിന്റെയും രൺവീർ സിങ്ങിന്റെയും ബന്ധവുമായി താരതമ്യം ചെയ്തുമുള്ള കമന്റുകളാണ് പ്രചരിക്കുന്നത്. ഇരുവരുടെയും ആശയവിനിമയ രീതിയെ വിമർശിക്കുന്ന പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

Summary: Rashmika Mandanna and Vijay Deverakonda’s appearance on Koffee with Karan has sparked online discussion after their reactions to Mohanlal’s title as the Complete Actor. The couple also shared details about their relationship and private wedding celebrations. Their comments prompted mixed reactions and trolling on social media.

Get more updates from Pudukad News on Google