"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

തൃശൂർ പാറളം പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു: വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത് CPI അംഗങ്ങൾ | Paralam Panchayat

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

Paralam Panchayat

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശൂർ: പാറളം ഗ്രാമപഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്തു. എൽ.ഡി.എഫ്. വിപ്പ് ലംഘിച്ച് സി.പി.ഐ.യുടെ രണ്ടംഗങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് കോൺഗ്രസിന്റെ റോസ് മേരി അബേഷ് പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.(Paralam Panchayat Thrissur CPI Cross Voting Ousts BJP, Congress Takes Control)

17 അംഗങ്ങളുള്ള പാറളം പഞ്ചായത്തിൽ കോൺഗ്രസിനും ബി.ജെ.പി.ക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. എൽ.ഡി.എഫിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് പേർ സി.പി.എമ്മും രണ്ട് പേർ സി.പി.ഐ.യുമാണ്. തിരഞ്ഞെടുപ്പിൽ റോസ് മേരി അബേഷിന് എട്ട് വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പി.യുടെ അനിത പ്രസന്നന് ആറ് വോട്ടും എൽ.ഡി.എഫ്. സ്ഥാനാർത്ഥി സുധ അനിലിന് മൂന്ന് വോട്ടുകളും ലഭിച്ചു.

എൽ.ഡി.എഫ്. നിർദ്ദേശിച്ച സ്ഥാനാർത്ഥിക്ക് പകരം സി.പി.ഐ. അംഗങ്ങൾ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത് മുന്നണിയിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.

Story Summary

In a major political shift in Thrissur’s Paralam Grama Panchayat, Congress captured power after removing the BJP-led governing body through a no-confidence motion. Breaking party whip, two CPI members cross-voted in favor of the Congress candidate, leading to Rose Mary Apesh’s election as the new panchayat president with eight votes.

Get more updates from Pudukad News on Google