"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

പിഎസ്‌സി അംഗങ്ങളെ പുറത്താക്കാനുള്ള ശിപാർശയെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല; ഒരാഴ്ചയ്ക്കകം നടപടിയെന്ന് ഉറപ്പ് | Ramesh Chennithala Kerala PSC statement

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ഗവർണർ രാഷ്ട്രപതിയോട് ശിപാർശ നൽകിയെന്ന വിവരം അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാർ അറിയിച്ചിട്ടല്ല ഗവർണർ കത്ത് നൽകിയതെന്നും വിഷയം പരിശോധിച്ച ശേഷമേ കൂടുതൽ പ്രതികരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സിക്കെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും സ്ഥാപനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. (Ramesh Chennithala Kerala PSC statement)

പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തി ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ പങ്കുള്ളവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ്, ആഭ്യന്തര വകുപ്പ് എന്നിവ ഇടപെടുമെന്നും ചെന്നിത്തല അറിയിച്ചു. കോടതിയുടെ വിമർശനങ്ങൾ ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറിപ്പോകുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ 16 അംഗങ്ങളെ പുറത്താക്കാൻ രാഷ്ട്രപതിയോട് ശിപാർശ നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ഇത്തരമൊരു നീക്കം ആദ്യമായാണ്. ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളടക്കം പിഎസ്‌സിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു.

പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ടും ലോക്ഭവൻ പരിശോധിച്ച ശേഷമാണ് ശിപാർശ നൽകിയതെന്നാണ് റിപ്പോർട്ട്. യുവമോർച്ചയും എബിവിപിയും നൽകിയ പരാതികളും ശിപാർശയ്ക്കൊപ്പം രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.

Summary: Ramesh Chennithala said he was unaware of the Governor’s recommendation to remove the Kerala PSC chairman and 16 members, adding that the government would examine the matter. He also promised strong action within a week over alleged irregularities in PSC appointments.

Get more updates from Pudukad News on Google