"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

അമൃത് സിംഗ് ഡാരൻ വിവാദം: കേരളത്തിനെതിരായ പ്രചാരണമെന്ന് ഹൈബി ഈഡൻ | Amrit Singh Daran controversy

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

Amrit Singh Daran controversy

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി. കേരളത്തിനെതിരായ ഉത്തരേന്ത്യൻ ലോബിയുടെ പ്രചാരണത്തിന്റെ ഭാഗമാണ് വിവാദമെന്ന് ഹൈബി ഈഡൻ ആരോപിച്ചു. ലോകത്ത് സന്ദർശിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുമുണ്ടെന്നും നഗരത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ട് കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും അമൃത് സിംഗ് ഡാരന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വമാണെന്നും ഹൈബി വ്യക്തമാക്കി. (Amrit Singh Daran controversy)

കാശി ആർട്ട് കഫേയുമായി ബന്ധപ്പെട്ട വിവാദത്തിൽ ജിന്നയുടെ ചിത്രം ആർട്ട് വർക്കിന്റെ ഭാഗമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. അമൃത് സിംഗ് ഡാരന് ദിയ കൃഷ്ണ നൽകിയ പിന്തുണ അവരുടെ കുടുംബത്തിൽനിന്ന് ലഭിച്ച സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഉത്തരേന്ത്യയിൽ നിന്നുള്ള ആരുമല്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയുടെ പിന്നാലെ പോകേണ്ടതില്ലെന്നും എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടിലെ ഇരട്ടത്താപ്പാണ് ചർച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

മതേതരത്വത്തെ തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ കാണരുതെന്നും സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചുവെന്നും ജിന്ന കേരളത്തിൽ ആരുടെ മാതൃകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: Hibi Eden said the controversy involving North Indian influencer Amrit Singh Daran was part of an alleged campaign against Kerala and stressed that Fort Kochi represents religious harmony. BJP state president Rajeev Chandrasekhar also commented on the Kashi Art Cafe controversy, questioning the Chief Minister’s response and arguing that food choices should be left to Malayalis.

Get more updates from Pudukad News on Google