"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

എം.എല്‍.എ. ഫണ്ട് കെ.എസ്.ആര്‍.ടി.സിക്കു ബസ് വാങ്ങാന്‍ നല്‍കുന്നതു വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്ക. അഞ്ചു കോടി രൂപയാണു നിലവില്‍ എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടായി അനുവദിക്കുന്നത്. ഇതില്‍ നിന്ന് ഒരു ബസിനായി അരക്കോടിയോളം രൂപ കെ.എസ്.ആര്‍.ടി.സിക്കു നല്‍കേണ്ടി വരുന്നുണ്ട്. ചില എം.എല്‍.എമാര്‍ രണ്ടും മൂന്നും ബസ് വാങ്ങാന്‍ പണം നല്‍കുന്നതാണ് ആശങ്കയ്ക്കു കാരണം. വലിയൊരു തുക വകമാറ്റി വിടുന്നതിനു തുല്യമാണിതെന്നാണു പ്രധാന വിമര്‍ശനം

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വാങ്ങുന്നതിനായി പണം അനുവദിക്കുന്നത് മണ്ഡലങ്ങളിലെ മറ്റു വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമ ആശങ്ക ശക്തമാകുന്നു. അഞ്ചു കോടി രൂപയാണു നിലവില്‍ എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടായി അനുവദിക്കുന്നത്.

 ഇതില്‍ നിന്ന് ഒരു ബസിനായി അരക്കോടിയോളം രൂപ കെ.എസ്.ആര്‍.ടി.സിക്കു നല്‍കുന്നത്. എന്നാല്‍, ചില എം.എല്‍.എമാര്‍ രണ്ടും മൂന്നും ബസ് വാങ്ങാന്‍ പണം നല്‍കുന്നതു വലിയൊരു തുക വകമാറ്റി വിടുന്നതിനു തുല്യമാണെന്നാണു പ്രധാന വിമര്‍ശനം.

niyamasabha

മണ്ഡലത്തിലെ റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി വിനിയോഗിക്കേണ്ട തുകയാണു ഗതാഗത മേഖലയിലേക്കു നല്‍കേണ്ടി വരുന്നത്.

പരിമിതമായ ഫണ്ടില്‍ നിന്ന് ഇത്രയും വലിയ തുക ഒരു ആവശ്യത്തിനായി മാത്രം നീക്കിവെയ്ക്കുന്നതു മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തെ പിന്നോട്ടു വലിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ksrtc

ജില്ലകളിലെ മണ്ഡലങ്ങളില്‍ നിലവില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി.യും സജീവമായി സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ബസുകള്‍ വാങ്ങി ഫണ്ട് ധൂര്‍ത്തടിക്കുന്നതിനു പകരം, നിലവിലുള്ള ബസുകളുടെ സമയക്രമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ത്തന്നെ മിക്ക ഇടങ്ങളിലെയും ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

എം.എല്‍.എമാര്‍ ആവശ്യപ്പെടുന്ന റൂട്ടുകളില്‍ നിലവിലുള്ള ബസുകള്‍ ഉപയോഗിച്ചു സര്‍വീസ് നടത്താമെന്നാണു ഗതാഗത മന്ത്രി അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഈ വാഗ്ദാനത്തിന്മേലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

cp john

മുന്‍കാലങ്ങളിലും എം.എല്‍.എമാരുടെ പ്രത്യേക താല്‍പ്പര്യപ്രകാരം വിവിധ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഇതില്‍ പലതും പിന്നീട് കെ.എസ്.ആര്‍.ടി.സിക്കു വലിയ സാമ്പത്തിക ബാധ്യതയായി മാറിയ ചരിത്രമാണുള്ളത്.

 യാത്രക്കാരുടെ കുറവും കൃത്യമായ വരുമാനമില്ലായ്മയും കാരണം പല സര്‍വീസുകളും പിന്നീട് നിര്‍ത്തേണ്ടി വരികയോ, കോര്‍പ്പറേഷനു കനത്ത നഷ്ടം വരുത്തുകയോ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, ഫണ്ട് നല്‍കി ബസുകള്‍ വാങ്ങിനല്‍കുമ്പോള്‍ ഭാവിയിലും ഇത്തരം പ്രതിസന്ധികള്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

Get more updates from Pudukad News on Google