"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

ഗാർഹിക വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് പുനരാരംഭിക്കാൻ ആലോചന: ഷെയ്ഖ് ഫഹദ് അൽ യൂസുഫ്

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക വിസയിലുള്ള (ആർട്ടിക്കിൾ 20) തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് (ആർട്ടിക്കിൾ 18) വിസ മാറ്റം അനുവദിക്കുന്ന നടപടി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് വ്യക്തമാക്കി.

രാജ്യത്തെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ കൃത്യമായി പഠിച്ച ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 


സ്വകാര്യ മേഖലയിൽ വിവിധ തസ്തികകളിലേക്ക് അനുഭവപ്പെടുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാനും, രാജ്യത്തിനകത്തുള്ള മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം ആലോചിക്കുന്നത്.


നേരത്തെ ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് അനുവദിച്ചിരുന്നെങ്കിലും, തുടർന്നുണ്ടായ പ്രതിസന്ധികളെ തുടർന്ന് ഇതിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. പുതിയ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ, നിലവിലെ സ്പോൺസറുടെ അനുമതിപത്രം (എൻ.ഒ.സി), നിലവിലെ തൊഴിലുടമയ്ക്ക് കീഴിൽ പൂർത്തിയാക്കേണ്ട നിശ്ചിത സേവന കാലാവധി, പ്രത്യേക ഫീസ് തുടങ്ങിയ കർശന നിബന്ധനകൾ ഏർപ്പെടുത്തുമെന്നാണ് സൂചന.

ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ വിശദമായ പഠനം നടത്തിവരികയാണെന്നും മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. തീരുമാനം യാഥാർത്ഥ്യമായാൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസകരമാകും.

Get more updates from Pudukad News on Google