ജന്തർ മന്തർ അതിക്രമക്കേസ്: ക്രൈംബ്രാഞ്ച് നോട്ടീസിൽ ഹാജരാകാതെ സിജെപി നേതാക്കൾ. ക്രൈംബ്രാഞ്ച് പുതിയ സമൻസ് അയച്ചേക്കും

Current: മലയാളം

ന്യൂഡൽഹി: ജന്തർ മന്തർ അതിക്രമക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും സിജെപി നേതാക്കൾ ഹാജരായില്ല. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരാണ് ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് പുതിയ സമൻസ് അയച്ചേക്കും.
ജന്തർ മന്തറിൽ പ്രതിഷേധത്തിനെത്തിയപ്പോൾ സർക്കാർ ഉത്തരവ് ലംഘിച്ചെന്നും സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ചു കയറിയെന്നുമുള്ള പരാതികളുമായി ബന്ധപ്പെട്ടാണ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്.
ഇന്നലെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്ന് ഉറപ്പുനൽകുകയും മാപ്പ് പറയുകയും ചെയ്ത ശേഷമാണ് സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും പുറത്തിറങ്ങിയത്. ഏഴുദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇരുവരും ഇന്നലെ തിഹാർ ജയിലിൽനിന്ന് മോചിതരായത്.
നേതാക്കളുടെ നടപടികളും വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണവും സംബന്ധിച്ച് സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിലും ഡൽഹി ഹൈക്കോടതിയിലും സിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു.






