
തൃശൂർ : പത്ത് വർഷത്തിലൊരിക്കൽ മാത്രം തൃശ്ശൂർ ജില്ല ആതിഥ്യമരുളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകൾക്കും സംഘാടകർക്കും രുചികരമായ ഭക്ഷണമൊരുക്കുന്നതിനായി കലവറ നിറയ്ക്കാൻ ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ കുരുന്നുകളുടേയും അധ്യാപകരുടേയും പി.ടി.എ.യുടേയും കലവറയില്ലാത്ത സംഭാവന. ദേശഭക്തിഗാനത്തിലും മറ്റിനങ്ങളിലും റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും യു.പി.സ്കൂളുകൾക്ക് സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കാനാവാത്തതുകൊണ്ട് തൃശ്ശൂർ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ തങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്ത ചെറിയ സങ്കടം കുട്ടികൾക്കുണ്ട്. എങ്കിലും തങ്ങളെപ്പോലെ മറ്റു ജില്ലകളിൽ നിന്ന് കലോത്സവത്തിനെത്തുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും […]


