"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

ഡെപ്യൂട്ടി ഷെരീഫിനെ കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ 77 വയസ്സുകാരന്റെ വധശിക്ഷ നടപ്പാക്കി

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 വയസ്സുകാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി. വില്യം റീവ്സ് ആണ് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂന്ന് മരുന്നുകൾ അടങ്ങിയ മാരക കുത്തിവയ്പ്പ് നൽകിയാണ് ഒക്ടോബര് 20 ചൊവാഴ്ച വധശിക്ഷ നടപ്പിലാക്കിയത്.

1986 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യൻ റിവർ കൗണ്ടി ഡെപ്യൂട്ടി ഷെരീഫ് റിച്ചാർഡ് റാസ്കോസ്കിയെ വില്യം റീവ്സ് വെടിവച്ചു കൊല്ലുകയായിരുന്നു. 911 നമ്പറിലേക്ക് റീവ്സ് വിളിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഡെപ്യൂട്ടി. തടസ്സവാദങ്ങളും അപ്പീലുകളും കോടതി തള്ളിയതിനെത്തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയത്. തനിക്ക് അവസാനമായി ഒന്നും പറയാനില്ലെന്ന് റീവ്സ് വ്യക്തമാക്കിയിരുന്നു.

വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള റീവ്സ് കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി ടി എസ് ഡി) ബാധിതനായിരുന്നുവെന്നും, യുദ്ധവീരനെന്ന പരിഗണന നൽകി വധശിക്ഷ ഒഴിവാക്കണമെന്നും അഭിഭാഷകരും മുൻ സൈനികരും അഭ്യർഥിച്ചിരുന്നെങ്കിലും ഗവർണർ ഇത് തള്ളിക്കളഞ്ഞു.

ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന 18-ാമത്തെ വധശിക്ഷയാണിത്. 2025-ൽ റെക്കോർഡ് ഭേദിച്ചുകൊണ്ട് 19 വധശിക്ഷകൾ നടപ്പിലാക്കിയ ഗവർണർ റോൺ ഡിസാന്റിസ്, ഇത്തവണയും വധശിക്ഷകൾ അതിവേഗം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് ഈ വേഗതയെന്നാണ് സർക്കാരിന്റെ വിശദീകരണം. നവംബർ 5-ന് മറ്റൊരു വധശിക്ഷകൂടി നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുണ്ട്.

Get more updates from Pudukad News on Google