വെർജീനിയയിൽ നാല് വയസ്സുകാരനെ ആക്രമിച്ച് നായ: നിസ്സഹായനായി നോക്കിനിന്ന് ജ്യേഷ്ഠൻ, കുട്ടിക്ക് ദാരുണാന്ത്യം

🌐 Select your Language:
Current: മലയാളം
Current: മലയാളം

വെർജീനിയ: വെർജീനിയയിൽ നാല് വയസ്സുകാരനായ ഗാർസിയ വെൽച്ച് അമേരിക്കൻ ബുള്ളി നായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച പിതാവിനൊപ്പം ലൂയിസ കൗണ്ടിയിലെ വീട്ടിൽ ചെലവഴിക്കുന്നതിനിടയിലാണ് സംഭവം.
കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട ജ്യേഷ്ഠൻ ഗബ്രിയേലിന് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നു. ആക്രമണം തുടരുന്നതിനിടയിൽ പൊലീസ് സ്ഥലത്തെത്തി നായയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഹെലികോപ്റ്ററിൽ കയറ്റുന്നതിന് മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Get more updates from Pudukad News on Google






