"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

മദ്യപിച്ച കാരണം പറഞ്ഞു ക്ളെയിം നിഷേധിച്ച ഓറിയൻ്റൽ ഇൻഷുറൻസിനെ തിരെ വിധി.

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൃശൂർ : മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞ് കാൻസർ ചികിത്സയുടെ ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കണിമംഗലത്തുള്ള മാങ്കുഴി ലൈനിലെ മരണപ്പെട്ട ശിവനാരായണൻ്റെ ഭാര്യ ഹേമലത.കെ.കെ., മകൻ മനു.എം.എസ്.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ശിവനാരായണൻ കാൻസർ സംബന്ധമായ ചികിത്സയാണ് നടത്തിയിരുന്നതു്. ശിവനാരായണൻ മദ്യപിച്ചിരുന്നുവെന്നും അതുകൊണ്ടാണ് കാൻസർ വന്നതെന്നും പറഞ്ഞ് ഇൻഷുറൻസ് കമ്പനി ക്ളെയിം നിഷേധിക്കുകയായിരുന്നു. മദ്യപിച്ചിരുന്നതുകൊണ്ടാണ് കാൻസർ ഉണ്ടായതെന്ന് തെളിയിക്കുവാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞില്ല. കൂടാതെ ശിവനാരായണൻ ഇൻഷുറൻസ് പോളിസി ചേരുവാൻ സമർപ്പിച്ച പ്രൊപ്പോസൽ ഫോമും ഇൻഷുറൻസ് കമ്പനി കോടതി മുമ്പാകെ ഹാജരാക്കിയില്ല.

ക്ളെയിം നിഷേധിച്ച നടപടി നിയമവിരുദ്ധവും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്.,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് ക്ളെയിം പ്രകാരം 2,00,000 രൂപയും ആയതിന് ക്ളെയിം നിഷേധിച്ച 2017 ജൂൺ 29 മുതൽ 9 % പലിശയും മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി

Get more updates from Pudukad News on Google