കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്: PP ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ | PP Divya

Current: മലയാളം

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട് ആരോപണത്തിൽ സി.പി.ഐ.എം. (CPM) നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടുകളിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.(PP Divya, Vigilance Probe Ordered Against PP Divya)
ടെൻഡർ നടപടികൾ പാലിക്കാതെ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്നാണ് പ്രധാന ആരോപണം. ഈ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു. നേതാവ് നൽകിയ പരാതിയിലാണ് നടപടി.
കേസിൽ ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തും. അഴിമതി നിരോധന നിയമത്തിലെ 17(A) വകുപ്പ് പ്രകാരം അന്വേഷണം നടത്താനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറിക്കെതിരെയും വിജിലൻസ് അന്വേഷണം ഉണ്ടാകും.
Story Summary
The Kerala government has sanctioned a Vigilance probe against CPM leader and former Kannur District Panchayat President P.P. Divya under Section 17(A) of the Prevention of Corruption Act over alleged financial irregularities. The investigation, initiated on a complaint by KSU Vice President Muhammad Shammas, pertains to awarding a construction contract without tenders and will also look into Divya’s and her husband’s assets, alongside former Panchayat Secretary Abdul Latheef.






