കയാദു ലോഹർ വെള്ളം കുടിച്ച കുപ്പിക്ക് മൂന്ന് ലക്ഷം രൂപ; ഒഎൽഎക്സ് പരസ്യം ചർച്ചയാകുന്നു | Kayadu Lohar viral OLX listing

Current: മലയാളം

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായ നടി കയാദു ലോഹറുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. നടി വെള്ളം കുടിച്ച കുപ്പിയെന്ന് അവകാശപ്പെട്ട് ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന കുപ്പിക്ക് മൂന്ന് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. കോഴിക്കോട് ആണ് പരസ്യത്തിൽ ലൊക്കേഷനായി നൽകിയിരിക്കുന്നത്. (Kayadu Lohar viral OLX listing)
കയാദു വെള്ളം കുടിക്കുന്ന ചിത്രവും പരസ്യത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. കുപ്പിയിൽ കുറച്ച് വെള്ളം ബാക്കിയുണ്ടെന്നും വിവരണത്തിൽ പറയുന്നുണ്ട്. എന്നാൽ പരസ്യത്തിലെ അവകാശവാദം ശരിയാണോ എന്ന കാര്യത്തിൽ സ്വതന്ത്രമായ സ്ഥിരീകരണമില്ല. പരസ്യം വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ ഇതിനെ അതിരുകടന്ന ആരാധനയായി പരിഹസിക്കുമ്പോൾ, മറ്റു ചിലർ ഇത്തരം പ്രവൃത്തികൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വിമർശിക്കുന്നു. നടിയെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണമാകാമെന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്.
പ്രിയ താരങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ആരാധകർ ഉയർന്ന വിലയ്ക്ക് വാങ്ങുന്നതും താരങ്ങൾ തന്നെ ചില വസ്തുക്കൾ ലേലത്തിന് വെക്കുന്നതും പതിവാണ്. എന്നാൽ വെള്ളം കുടിച്ച കുപ്പി വിൽപ്പനയ്ക്ക് വെച്ചെന്ന അവകാശവാദമാണ് ഇത്തവണ ചർച്ചയ്ക്ക് വഴിവെച്ചത്. തമിഴ് ചിത്രം ഡ്രാഗൺ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ കയാദു ലോഹർ തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവമാണ്. നാനി നായകനായ തെലുങ്ക് ചിത്രം ദ പാരഡൈസ് ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Summary: An OLX listing claiming to sell a water bottle used by actress Kayadu Lohar for ₹3 lakh has sparked debate on social media. The advertisement reportedly lists Kozhikode as the location, but the claim has not been independently verified. Reactions range from jokes about excessive fandom to concerns that the listing could be a misleading attempt to target the actress.






