പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരുക്ക്. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ പോവുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

🌐 Select your Language:
Current: മലയാളം
Current: മലയാളം

കോട്ടയം: പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു.
തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ എതിർദിശയിൽ കോന്നിയിലേക്ക് പോവുകയായിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെയും ലോറിയുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയരുന്നു.
Get more updates from Pudukad News on Google






