"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

ആഗോള സംഘർഷങ്ങൾ, കേരളത്തിന്റെ ഫിഷറീസ് കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഫ്രൈറ്റ് നിരക്കുകൾ മൂന്നും നാലും ഇരട്ടിയായതോടെ ഉൽപ്പാദകർ കടുത്ത സാമ്പത്തിക സമ്മർദത്തിൽ. മുമ്പ് ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ 30 മുതൽ 45 ദിവസം വരെയാണ് എടുത്തിരുന്നതെങ്കിൽ, നിലവിലെ സാഹചര്യം കാരണം ഇത് 70 മുതൽ 90 ദിവസം വരെയായി വർധിച്ചതും തിരിച്ചടിയായി

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: ആഗോളതലത്തിലുള്ള യുദ്ധ സാഹചര്യങ്ങളും ഷിപ്പിംഗ് മേഖലയിലെ തടസങ്ങളും കേരളത്തിലെ ഫിഷറീസ് കയറ്റുമതി മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഫ്രൈറ്റ് നിരക്കുകളിലെ വൻ വർധനയും പാക്കിംഗ് സാമഗ്രികളുടെ വിലക്കയറ്റവും ഒപ്പം റഷ്യയുമായുള്ള സാമ്പത്തിക ഇടപാടുകളിലെ തടസങ്ങളും കയറ്റുമതിക്കാരുടെ ഉറക്കം കെടുത്തുകയാണ്.

കപ്പൽ ചരക്ക് നീക്കത്തിലുണ്ടായ പ്രതിസന്ധികൾ ഫ്രൈറ്റ് നിരക്കുകളിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപ് 4,500 ഡോളർ  വരെയായിരുന്ന ഫ്രൈറ്റ് നിരക്കുകൾ ഇപ്പോൾ 12,500 ഡോളറിലേക്കാണ്  കുതിച്ചുയർന്നിരിക്കുന്നത്. ഇത് ഉൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള കയറ്റുമതിച്ചെലവ് അസാധാരണമാംവിധം വർധിപ്പിച്ചു.


ഇതിനുപുറമെ, കയറ്റുമതി ഉൽപ്പന്നങ്ങളുടെ പാക്കിംഗിനായി ഉപയോഗിക്കുന്ന കൊറഗേറ്റഡ് കാർഡ്ബോർഡ് ബോക്സുകൾ, കൺസ്യൂമർ ബാഗുകൾക്കുള്ള പോളിത്തീൻ എന്നിവയുടെ വിലയിലും 30 മുതൽ 40 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. ഇത്  പ്രവർത്തനച്ചെലവ് കൂടുതൽ ഭാരമുള്ളതാക്കി മാറ്റുന്നു.


റഷ്യയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ അന്താരാഷ്ട്ര ഉപരോധങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. പണമടയ്ക്കുന്നതിൽ നേരിടുന്ന വലിയ കാലതാമസവും ചരക്കുനീക്കത്തിന്റെ സമയദൈർഘ്യവും കയറ്റുമതിക്കാരുടെ പ്രവർത്തന മൂലധനത്തെ  ഗുരുതരമായി ബാധിക്കുന്നുണ്ട്.

മുമ്പ് ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ 30 മുതൽ 45 ദിവസം വരെയാണ് എടുത്തിരുന്നതെങ്കിൽ, നിലവിലെ സാഹചര്യം കാരണം ഇത് 70 മുതൽ 90 ദിവസം വരെയായി വർധിച്ചിരിക്കുകയാണ്. ഇത് കമ്പനികളുടെ പണലഭ്യതയെ  സാരമായി ബാധിക്കുന്നു.

യൂറോപ്യൻ യൂണിയൻ അംഗീകാരമുള്ള ഏറ്റവും കൂടുതൽ സീഫുഡ് പ്രോസസിംഗ് ഫാക്ടറികൾ പ്രവർത്തിക്കുന്നത് കേരളത്തിലാണെങ്കിലും, ഈ മേഖലയും പ്രതിസന്ധിയിൽ നിന്ന് മോചിതമല്ല. ആവശ്യത്തിന് അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാത്തത് ഫാക്ടറികളുടെ പ്രവർത്തനത്തെ താറുമാറാക്കിയിരിക്കുന്നു. നിലവിൽ ഈ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനശേഷിയുടെ 15 മുതൽ 25 ശതമാനം വരെ മാത്രമാണ് പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്.

Get more updates from Pudukad News on Google