"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

സ്കൂളുകളിൽ യൂണിഫോമും അച്ചടക്കവും ഉറപ്പാക്കാൻ കർശന മാർഗരേഖ വേണം. ലിപ്സ്റ്റിക് ഉൾപ്പെടെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിതോപയോഗം തടയണമെന്ന് ബാലാവകാശ കമ്മീഷൻ. മുടി വെട്ടലിലും മൊബൈൽ ഫോൺ ഉപയോഗത്തിലും പുതിയ നിർദ്ദേശങ്ങൾ

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സ്കൂളുകളിൽ യൂണിഫോമും അച്ചടക്കവും ഉറപ്പാക്കാൻ സമഗ്രമായ മാർഗരേഖ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. 

കുട്ടികൾ വൃത്തിയായി മുടി വെട്ടി ഒതുക്കുന്നത് സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമാണെന്നും, ഇതിനാവശ്യമായ വ്യക്തമായ ചട്ടങ്ങൾ രൂപീകരിക്കണമെന്നും കമ്മീഷൻ അംഗം ഡോ. എഫ്. വിത്സൺ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. 

child commission.jpg

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച മാർഗരേഖ തയ്യാറാക്കി 60 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണം. സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും കമ്മീഷൻ വ്യക്തത വരുത്തിയിട്ടുണ്ട്. 

പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ പൂർണ്ണ അറിവോടെ ഫോൺ കൊണ്ടുവരാൻ അനുവദിക്കാമെങ്കിലും, സ്കൂൾ സമയത്ത് അത് സ്വിച്ച് ഓഫ് ചെയ്തു വെക്കണം. അധ്യയന സമയത്ത് ഫോൺ ഉപയോഗിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കും. 

മുടി വളർത്തുന്നതും പരിപാലിക്കുന്നതും നിറം നൽകുന്നതുമെല്ലാം വ്യക്തിപരമായ അവകാശങ്ങളാണെങ്കിലും, സ്കൂൾ പഠനകാലത്ത് അവയെ സ്കൂൾ അച്ചടക്ക നിബന്ധനകൾക്ക് വിധേയമാക്കാമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ഫ്രഷ് കട്ടിന് കുരുക്ക്; ഭൂമിയുടെ സ്വഭാവം നിര്‍ണയിച്ചു റിപ്പോര്‍ട്ട്  നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം ​| High Court to Probe Land Use of  Thamarassery Waste Plant

കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിൽ സ്കൂൾ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അധികാരമുണ്ടാകും. വിദ്യാർത്ഥികൾക്കിടയിലെ ആഡംബര വസ്തുക്കളുടെ അനാവശ്യ ഉപയോഗം കർശനമായി ഒഴിവാക്കണം. 

ലിപ്സ്റ്റിക് പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ സുരക്ഷിതമായ ഉപയോഗം, വ്യക്തിശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ചേർന്ന് സ്കൂളുകളിൽ ബോധവൽക്കരണം നടത്തണം. 

ലിപ്സ്റ്റിക് വാങ്ങാൻ പണമില്ലാത്തതിനെ തുടർന്ന് ഒരു വിദ്യാർത്ഥിനി സിന്ദൂരം കലക്കി ചുണ്ടിൽ പുരട്ടി പൊള്ളലേറ്റ സംഭവം ശ്രദ്ധയിൽപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഈ സുപ്രധാന ഇടപെടൽ.

Get more updates from Pudukad News on Google