സംസ്ഥാനത്ത് ശക്തമായ മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഇന്ന് വൈകുന്നേരം ‘കവചം’ സൈറണുകൾ മുഴങ്ങും | Kerala Weather

Current: മലയാളം

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് (24/10/2026) തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Orange Alert KaWaCHaM Sirens To Sound Today)
മഴ മുന്നറിയിപ്പിന്റെയും ജനങ്ങളിൽ ജാഗ്രത എത്തിക്കുന്നതിന്റെയും ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഈ ജില്ലകളിൽ ഇന്ന് വൈകുന്നേരം 04:00 മണിക്കും 04:30 മണിക്കും ഇടയിൽ ‘കവചം’ (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Story Summary
Following the orange alert issued for Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod districts today due to heavy rainfall, the Kerala State Disaster Management Authority announced that ‘KaWaCHaM’ warning sirens will sound between 4:00 PM and 4:30 PM.






