"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സേവനകാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി; 2027 ഒക്ടോബർ വരെ പദവിയിൽ തുടരും

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. 


2027 ഒക്ടോബര്‍ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 1989 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി 2026 ഒക്ടോബര്‍ 31-ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് ദി കാബിനറ്റിന്റെ പുതിയ തീരുമാനം.


പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് സെക്രട്ടറിയായി 2027 ഒക്ടോബര്‍ 31 വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരുന്നതുവരെയോ അദ്ദേഹം സേവനത്തില്‍ തുടരുമെന്ന് പേഴ്സണല്‍ ട്രെയിനിംഗ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. 

ഫണ്ടമെന്റല്‍ റൂള്‍ 56(d), ഓള്‍ ഇന്ത്യ സര്‍വീസസ് (ഡെത്ത്-കം-റിട്ടയര്‍മെന്റ് ബെനഫിറ്റ്‌സ്) ചട്ടങ്ങളിലെ റൂള്‍ 16(1A) എന്നിവയില്‍ ഇളവ് വരുത്തിയാണ് ഈ കാലാവധി നീട്ടല്‍ അനുവദിച്ചിരിക്കുന്നത്.

 

Get more updates from Pudukad News on Google