ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു; ജുവനൈൽ ജസ്റ്റിസ് ബോർഡിലും ഹാജരാക്കിയില്ല!

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ പ്രതിയായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ പോലും ഹാജരാക്കിയിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്.
അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജി റെനോ ഫെർണാണ്ടിസിന്റെ ഉടമസ്ഥതയിലുള്ള ബെൻസ് കാറാണ് അപകടത്തിൽപെട്ടത്.
അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണൻ എന്ന വ്യക്തിയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Get more updates from Pudukad News on Google






