"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കട വിൽക്കാത്തതിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്   •  സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും; ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ട്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ   •  നെതന്യാഹുവിനെതിരെ ടെൽ അവീവിൽ ആയിരങ്ങൾ തെരുവിൽ; തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം | Tel Aviv anti-Netanyahu protest   •  പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവർ: ഷാനിമോൾ ഉസ്മാൻ   •  ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ 26ന്   •  

വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കട വിൽക്കാത്തതിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കോവളം കെ.എസ്. റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം തിയേറ്റർ ജങ്ഷനിലെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ഷാനുവിന്റെ ഉടമസ്ഥതയിലുള്ള കട പ്രതിക്ക് വിൽക്കാത്തതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭക്ഷണ ഓർഡർ എടുക്കുന്നതിനായി ഹോട്ടലിലെത്തിയപ്പോഴാണ് പ്രതി സ്ഥലത്തെത്തിയതെന്ന് ഷാനു പറഞ്ഞു. തുടർന്ന് അസഭ്യം പറഞ്ഞ പ്രതി, ബുള്ളറ്റിന്റെ താക്കോൽക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിന് നേരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

ആക്രമണത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ ആയുധം തലയുടെ പിൻഭാഗത്ത് തട്ടി മുറിവേറ്റു. തുടർന്ന് മുഖത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂക്കിന് സമീപവും പരിക്കേറ്റതായി ഷാനു പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Get more updates from Pudukad News on Google