"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കട വിൽക്കാത്തതിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്   •  സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും; ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ട്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ   •  നെതന്യാഹുവിനെതിരെ ടെൽ അവീവിൽ ആയിരങ്ങൾ തെരുവിൽ; തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം | Tel Aviv anti-Netanyahu protest   •  പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവർ: ഷാനിമോൾ ഉസ്മാൻ   •  ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ 26ന്   •  

സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ നാളെ തന്നെ ആക്രമണമെന്ന് ട്രംപ് ഇറാനെതിരെ ട്രംപ് നടത്തിയ യുദ്ധമാണ് എല്ലാ സാധനങ്ങളുടെയും വില കൂടാന്‍ കാരണമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തെഹ്‌റാന്‍: സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

കരാറിലെത്തുകയോ ഇറാനെ പരാജയപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് അമേരിക്കയെന്ന ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്ക ഭീരുക്കളാണെന്നും എല്ലാം നശിപ്പിക്കുന്നത് അവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഇറാനെതിരെ ട്രംപ് നടത്തിയ യുദ്ധമാണ് എല്ലാ സാധനങ്ങളുടെയും വില കൂടാന്‍ കാരണമെന്ന വിമർശനവുമായി മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഹായോയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു ഒബാമയുടെ പ്രതികരണം. 


ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്ന ഒരു കരാര്‍ താന്‍ നടപ്പിലാക്കിയിരുന്നു. അത് ഫലപ്രദമാണെന്ന് എല്ലാവരും അംഗീകരിച്ചതുമാണ്. അതിനായി തനിക്ക് ഒരു മിസൈല്‍ പോലും തൊടുക്കേണ്ടി വന്നില്ല. നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് അത് സാധ്യമാക്കിയതെന്നും ഒബാമ വിശദീകരിച്ചു. 


ലോകവിപണിയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇറാനാണ് തീരുമാനമെടുക്കുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഇതുകൊണ്ടാണ് എണ്ണവിലയും ഡീസല്‍ വിലയും കൂടിയത്. ഇതുകൊണ്ടാണ് മിക്കവാറും എല്ലാ സാധനങ്ങളുടെയും വില കൂടിയതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് വിമര്‍ശനമുയര്‍ത്തി.

Get more updates from Pudukad News on Google