പിപി ദിവ്യയ്ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കിട്ടിയിട്ടില്ല : എം.വി.ഗോവിന്ദന്

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ആത്മഹത്യചെയ്ത കേസില്‍ പ്രേരണക്കുറ്റത്തിന് പ്രതിസ്ഥാനത്തായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
ദിവ്യയുടെ കത്തോ സമൂഹമാധ്യമത്തിലെ പോസ്റ്റോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതില്‍ സംസ്ഥാന കമ്മിറ്റി മറുപടി പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Get more updates from Pudukad News on Google






