"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കാണാൻ രാഹുൽ ഗാന്ധി; 74 ചിത്രങ്ങൾ നീക്കിയതിൽ വിവാദം | Rahul Gandhi Raihan Vadra exhibition

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

Rahul Gandhi Raihan Vadra exhibition

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കാണാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിക്കാനീർ ഹൗസിലെത്തി. രാഷ്ട്രീയ ഉള്ളടക്കമുണ്ടെന്ന കാരണത്താൽ പ്രദർശനത്തിനായി ഒരുക്കിയ 105 ചിത്രങ്ങളിൽ 74 എണ്ണം നീക്കിയതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് രാഹുലിന്റെ സന്ദർശനം. (Rahul Gandhi Raihan Vadra exhibition)

സമീപകാല പ്രക്ഷോഭങ്ങളും സമരങ്ങളും പ്രമേയമാക്കിയ ചിത്രങ്ങളാണ് പ്രദർശനത്തിൽനിന്ന് ഒഴിവാക്കാൻ ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുവജന പ്രക്ഷോഭങ്ങളുടെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത സമരങ്ങളുടെയും ദൃശ്യങ്ങൾ നീക്കിയവയിൽ ഉൾപ്പെടുന്നു. പ്രദർശനം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ചിത്രങ്ങൾ നീക്കിയ വിവരം അറിയിച്ചതെന്നും ദേശീയപതാക ഉൾപ്പെട്ട ചിത്രങ്ങളും ഒഴിവാക്കിയെന്നും റൈഹാൻ ആരോപിച്ചു. ചിത്രങ്ങൾ നീക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ വിവാദം സൃഷ്ടിച്ച് റൈഹാന് രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ നീക്കമാണിതെന്ന് ബിജെപി തിരിച്ചടിച്ചു. റൈഹാന്റെ ചിത്രപ്രദർശന വിവാദത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യവും ബിജെപി ഉയർത്തി. കോൺഗ്രസിനുള്ളിൽ പ്രിയങ്കയും രാഹുലും തമ്മിൽ പോരാട്ടം നടക്കുകയാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

അതേസമയം, ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പേരിലുള്ള ചിത്രപ്രദർശനം പൂർണമായി അവതരിപ്പിക്കാൻ റൈഹാനെ കേരളത്തിലേക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷണിച്ചിരുന്നു. ചിത്രങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയതലത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകളിലും ശ്രദ്ധ നേടുകയാണ്.

Summary: Rahul Gandhi visited the exhibition of his nephew Raihan Vadra at Bikaner House in Delhi amid controversy over the removal of 74 out of 105 artworks. Congress called the move an infringement on freedom of expression, while the BJP questioned the political motives behind the controversy.

Get more updates from Pudukad News on Google